എൻജിനീയറിങ് ഉൾപ്പെടെ ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടികളിൽ) രണ്ടുവർഷത്തെ ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പഠിക്കാൻ അവസരം.
'ഐ.ഐ.എം-കാറ്റ് 2021' സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ.
ഐ.ഐ.ടികളിൽനിന്ന് 8 CGPAയിൽ കുറയാതെ ബി.ഇ/ബി.ടെക് ഉൾപ്പെടെയുള്ള അണ്ടർ ഗ്രാജ്വേറ്റ് ബിരുദമെടുത്തവർക്കും ഡിഫൻസ് ജീവനക്കാർക്കും 'കാറ്റ്' സ്കോർ വേണ്ട.പട്ടികജാതി/വർ വിദ്യാർഥികൾക്ക് 55 ശതമാനം മാർക്ക് മതി. ഇനി പറയുന്ന ഒമ്പത് ഐ.ഐ.ടികൾ 2022-24 വർഷത്തെ ഫുൾടൈം MBA/മാനേജ്മെന്‍റ് പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഐ.ഐ.ടി മദ്രാസ് (https://doms.iitm.ac.in), ബോംബെ- SJMSOM (www.som.iitb.ac.in), ഡൽഹി DMS (https://doms.iitd.ac.in), ഗുവാഹതി- SOB (www.iitg.ac.in/sob), കാൺപുർ -IME (www.iitk.ac.in/ime), ISM ധൻബാദ് - DOMS (www.iitism.ac.in/dms), ജോധ്പുർ- SME (https://iitj.ac.in), ഖരഗ്പുർ- VGSOM (https://som.iitkgp.ac.in/MBA), റൂർക്കി- DOMS (https://ms.iitr.ac.in). വിജ്ഞാപനം അതത് ഐ.ഐ.ടിയുടെ വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഫീസ് 1600 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 800 രൂപ. ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ.
രണ്ടുവർഷത്തെ വർക്ക് എക്സ്പീരിയൻസുള്ള ബിരുദധാരികൾക്ക് മേലധികാരി മുഖേന സ്പോൺസേഡ് കാറ്റഗറിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. വിദേശ വിദ്യാർഥികൾക്ക് ജിമാറ്റ് സ്കോർ ഉള്ളപക്ഷം അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.