വൈദ്യുതി മേഖലക്കാവശ്യമായ മാനേജ്മെന്റ് വൈദഗ്ധ്യവും സാങ്കേതിക നൈപുണ്യവും സമന്വയിച്ചുള്ള രണ്ടുവർഷത്തെ മുഴുവൻ സമയ എം.ബി.എ പവർ മാനേജ്മെന്റ് കോഴ്സിൽ ചേരാൻ അപൂർവ അവസരം. ഫരീദാബാദിലെ (ഹരിയാന) നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് (എൻ.പി.ടി.ഐ) കീഴിലുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് മാനേജ്മെന്റ് ആൻഡ് പവർ സ്റ്റഡീസ് 2024-26 വർഷം നടത്തുന്ന 18ാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ ടെസ്റ്റ് (എൻ.എ.ടി 2024) മാർച്ച് 12ന് ദേശീയതലത്തിൽ സംഘടിപ്പിക്കും.
മാർച്ച് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/സി മാറ്റ്/എക്സാറ്റ്/ജി മാറ്റ് സ്കോറുള്ളവർക്ക് പ്രവേശന പരീക്ഷ എഴുതാതെ നേരിട്ട് പ്രവേശനം തേടാം. ഇവർക്ക് ഏപ്രിൽ 10വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തിരിക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും പ്രവേശന വിജ്ഞാപനവും https://npti.gov.in/mba-power-management ൽ ലഭിക്കും.
സസ്റ്റൈനബിലിറ്റി, സൈബർ സെക്യൂരിറ്റി ആൻഡ് ക്ലൗഡ്, ഡാറ്റാ സയൻസ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് എന്നിവ സ്പെഷലൈസേഷനുകളാണ്. ജനറൽ മാനേജ്മെന്റ് മേഖലയിൽപെടുന്ന ഹ്യൂമൻ റിസോഴ്സസ്, ഓപറേഷൻസ് ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, മാർക്കറ്റിങ്, ഇൻഫർമേഷൻ ടെക്നോളജി മുതലായ വിഷയങ്ങളും പഠിപ്പിക്കും. നാല് സെമസ്റ്റുകളായിട്ടാണ് കോഴ്സ്. 6-8 ആഴ്ചത്തെ ഇന്റേൺഷിപ്പുമുണ്ടാകും.
ആകെ 120 സീറ്റ്. (ജനറൽ 41, എസ്.സി 16, എസ്.ടി 8, ഒ.ബി.സി-എൻ.സി.എൽ 28, ഇ.ഡബ്ല്യു.എസ് 12). സ്പോൺസേർഡ് വിഭാഗത്തിൽ 15 സീറ്റുകൾ ലഭ്യമാണ്. വാർഷിക കോഴ്സ് ഫീസ് നാലു ലക്ഷം രൂപ (സ്പോൺസേർഡ് വിഭാഗത്തിന് 6 ലക്ഷം രൂപ). ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും മേയ് 27, 28 തീയതികളിൽ നടത്തും. പ്രവേശന കൗൺസലിങ് മേയ് 29ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.