രാജ്യത്തെ ഒമ്പത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) മൂന്നുവർഷ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രോഗ്രാമിലേക്കുള്ള പൊതു പ്രവേശന പരീക്ഷ നിംസെറ്റ് 2023 ജൂൺ 11ന് ദേശീയതലത്തിൽ നടക്കും. ജംഷഡ്പൂർ എൻ.ഐ.ടിക്കാണ് പരീക്ഷ ചുമതല. ആകെ 813 സീറ്റുണ്ട്.
അപേക്ഷ ഫീസ്: 2500 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 1250 രൂപ മതി. മാർച്ച് അഞ്ചുമുതൽ ഏപ്രിൽ പത്തുവരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും പ്രവേശന നടപടികളും അടക്കം വിശദാംശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. വിജ്ഞാപനം, ബ്രോഷർ എന്നിവ www.nimcet.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.