വൈദ്യശാസ്ത്ര ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് സമർഥരായ വിദ്യാർഥികളെ കാത്തിരിക്കുന്നു. കേന്ദ്രസർക്കാറിനു കീഴിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. 2018 ജനുവരി അക്കാദമിക് സെഷനിലേക്ക് ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ഡി.എം/എം.സിഎച്ച് -കാർഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ് ആൻഡ് ഇൻറർവെൻഷനൽ ന്യൂറോ റേഡിയോളജി, കാർഡിയോ വാസ്കുലർ ഇമേജിങ് ആൻഡ് വാസ്കുലർ ഇൻറർവെൻഷനൽ റോഡിയോളജി, കാർഡിയോ തൊറാസിസ് ആൻഡ് വാസ്കുലർ അനസ്തേഷ്യ, നൂറോ അനസ്തേഷ്യ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, ന്യൂറോ സർജറി, വാസ്കുലർ സർജറി.
പോസ്റ്റ് ഡോക്ടർ സർട്ടിഫിക്കറ്റ് കോഴ്സ് -കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ അനസ്തേഷ്യ, ന്യൂറോ അനസ്തേഷ്യ, ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി, വാസ്കുലർ സർജറി.
പോസ്റ്റ് ഡോക്ടർ ഫെലോഷിപ് (ഡി.എം/എം.സി.എച്ച്/ഡി.എൻ.ബിക്കു ശേഷം)
പിഎച്ച്.ഡി- ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോ എൻജിനീയറിങ്, ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ്, പബ്ലിക് ഹെൽത്ത് (റെഗുലർ ആൻഡ് പാർട്ട്ടൈം).
എം.ഡി (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ)
സ്പെഷാലിറ്റി നഴ്സിങ് കോഴ്സ്
പി.ജി ഡിേപ്ലാമ/ഡിപ്ലോമ -പാരാമെഡിക്കൽ കോഴ്സുകൾ
അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോ തെറപ്പി
എല്ലാ കോഴ്സുകളിലും പഠിതാക്കൾക്ക് സ്റ്റൈപൻഡ് ലഭിക്കും. കോഴ്സുകളിലെല്ലാംതന്നെ സീറ്റുകൾ പരിമിതം. പ്രവേശനയോഗ്യത, അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പ് രീതി, കോഴ്സ് ഫീസ്, സ്റ്റൈപൻഡ് ഉൾപ്പെടെ സമഗ്രവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.
ബി.എസ്സിക്കാർക്കും മറ്റും അപേക്ഷിക്കാവുന്ന വിവിധ പാരാമെഡിക്കൽ കോഴ്സുകളുടെയും ജി.എൻ.എം/ബി.എസ്സി നഴ്സിങ്ങുകാർക്ക് അപേക്ഷിക്കാവുന്ന സ്പെഷാലിറ്റി നഴ്സിങ് കോഴ്സുകളുടെയും സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
പാരാമെഡിക്കൽ കോഴ്സുകളും പ്രവേശന യോഗ്യതകളും ചുവടെ:
•കാർഡിയാക് ലബോറട്ടറി ടെക്നോളജി (പി.ജി ഡിപ്ലോമ) യോഗ്യത- ഫിസിക്സ് മുഖ്യവിഷയം/ഉപവിഷയമായി മൊത്തം 60 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്സി ബിരുദം.
•ഒാപറേഷൻ തിയറ്റർ ടെക്നോളജി: േയാഗ്യത- എൻജിനീയറിങ് ഡിേപ്ലാമ- ഇലക്ട്രോണിക്സ്/ബയോമെഡിക്കൽ എൻജിനീയറിങ്/ഇൻസ്ട്രുമെേൻറഷൻ
•ന്യൂറോ ടെക്നോളജി (പി.ജി ഡിപ്ലോമ) യോഗ്യത- ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസ് ബയോ ടെക്നോളജി, കമ്പ്യൂട്ടർ സയൻസസ് മൊത്തം 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.
•അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി (ഡിപ്ലോമ) യോഗ്യത- റേഡിയോഗ്രാഫിക് അസിസ്റ്റൻസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
•മെഡിക്കൽ റെക്കോഡ് സയൻസ് (പി.ജി ഡിപ്ലോമ) യോഗ്യത- മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി ബിരുദം.
•ക്ലിനിക്കൽ പെർഫ്യൂഷൻ (പി.ജി ഡിപ്ലോമ) യോഗ്യത- സുവോളജി മെയിൻ/സബ്സിഡിയറിയായി മൊത്തം 60 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്സി ബിരുദം.
•ബ്ലഡ് ബാങ്കിങ് ടെക്നോളജി (പി.ജി ഡിപ്ലോമ) യോഗ്യത- ഏതെങ്കിലും ബയോളജിക്കൽ സയൻസ് ബ്രാഞ്ചിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്സി ബിരുദം.
•അഡ്വാൻസ്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോ തെറപ്പി ന്യൂറോളജിക്കൽ സയൻസ്: യോഗ്യത- ബി.പി.ടി
•അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോ തെറപ്പി കാർഡിയോ വാസ്കുലർ സയൻസസ്: യോഗ്യത- ബി.പി.ടി
പാരാമെഡിക്കൽ കോഴ്സുകൾക്കുള്ള ഉയർന്ന പ്രായപരിധി 1.1.2018ൽ 25 വയസ്സാണ്. എസ്.സി/എസ്.ടിക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. പട്ടികജാതി-വർഗക്കാർക്ക് യോഗ്യത പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി. എൻട്രൻസ് പരീക്ഷ നടത്തിയാണ് സെലക്ഷൻ. പ്രതിമാസ സ്റ്റൈപൻഡ്- ആദ്യഗഡു 6526 രൂപവീതം. രണ്ടാം വർഷം 7976 രൂപ വീതം. ഫിസിയോ തെറാപ്പി അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും.
സ്പെഷാലിറ്റി നഴ്സിങ് (ഡിപ്ലോമ): കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് നഴ്സിങ് (10 സീറ്റ്), ന്യൂറോ നഴ്സിങ് (10 സീറ്റ്), രണ്ടുവർഷം വീതമാണ് പഠന കാലാവധി. യോഗ്യത: ജി.എൻ.എം/ബി.എസ്സി നഴ്സിങ് ജി.എൻ.എംകാർക്ക് ബെഡ്സൈഡ് നഴ്സായി ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 1.1.2018ൽ 35 വയസ്സ്. എസ്.സി/എസ്.ടിക്കാർക്കും വിമുക്തഭടന്മാർക്കും അഞ്ചുവർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. എൻട്രൻസ് പരീക്ഷ നടത്തിയാണ് സെലക്ഷൻ. പ്രതിമാസ സ്െറ്റെപൻഡ് ആദ്യവർഷം 8701 രൂപ, രണ്ടാം വർഷം 10151രൂപ.
പാരാമെഡിക്കൽ, സ്പെഷാലിറ്റി നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷ ഫീസ് 300 രൂപ. പട്ടികജാതി/വർഗക്കാർക്ക് 240 രൂപ മതി. അഡ്മിഷൻ ഫീസ് 500 രൂപ. വാർഷിക ട്യൂഷൻ ഫീസ് 1000 രൂപ. കോഷൻ ഡെപ്പോസിറ്റ് 1000 രൂപ. സീറ്റുകൾ പരിമിതം.
അപേക്ഷ ഒാൺലൈനായി www.sctimst.ac.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർേദശങ്ങൾ വെബ്സൈറ്റിലുണ്ട്. ഒക്ടോബർ അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. ഹാർഡ് കോപ്പി ഒപ്പുവെച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം. The Registrar, Sree Chitra Tirunal Institute of Medical Sciences and Technology, Thiruvananthapuram-695011. എല്ലാ കോഴ്സുകളുടെയും വിശദവിവരങ്ങൾ
www.sctimst.ac.in എന്ന വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.