ഡെറാഡൂണിലെ (ഉത്തരാഖണ്ഡ്) ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്യൂട്ട് നാലുവർഷത്തെ റസിഡൻഷ്യൽ എം.എസ്.സി പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നു. വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.fridu.edu.inൽ. കോഴ്സുകൾ:
* എം.എസ്.സി-ഫോറസ്ട്രി -സീറ്റുകൾ 40, യോഗ്യത: ബി.എസ്സി/ബോട്ടണി/കെമിസ്ട്രി/ജിയോളജി/മാത്തമാറ്റിക്സ്/ഫിസിക്സ്/സുവോളജി/അഗ്രി കൾച്ചർ/ഫോറസ്ട്രി).
* എം.എസ്.സി വുഡ് സയൻസ് ആൻഡ് ടെക് നോളജി: സീറ്റുകൾ -40, യോഗ്യത: ബി.എസ്.സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി)/ ബി.എസ്.സി ഫോറസ്ട്രി.
* എം.എസ്.സി എൻവയോൺമെന്റ് മാനേജ്മെന്റ്: സീറ്റുകൾ -40, യോഗ്യത -ബി.എസ്.സി (ബേസിക്/ അപ്ലൈഡ് സയൻസ്)/ ബി.എസ്.സി (ഫോറസ്ട്രി/അഗ്രികൾച്ചർ)/BE/B.Tech ( എൻവയോൺമെന്റ്).
* എം.എസ്.സി-സെല്ലുലോസ് ആൻഡ് പേപ്പർ ടെക് നോളജി -സീറ്റുകൾ -20, യോഗ്യത: ബി.എസ്.സി (കെമിസ്ട്രി ഒരു വിഷയമായിരിക്കണം)/ BE/B.Tech (കെമിക്കൽ/മെക്കാനിക്കൽ) 50% ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 45% മാർക്ക് മതിയാകും.
അപേക്ഷാഫീസ് 1500 രൂപ. അപേക്ഷ രജിസ്ട്രേർഡ്/സ്പീഡ് പോസ്റ്റ്/കൊറിയറിൽ ഏപ്രിൽ19 നകം Forest Research Institute, Dehradun (Utharakhand) 248195 എന്ന വിലാസത്തിൽ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.