തിരുവനന്തപുരം: എറണാകുളം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ 2021-22 അധ്യയന വർഷത്തെ എം.എസ്സി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷകളുടെ ഉത്തര സൂചികകൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ 'PG-Nursing-2021'എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും കൃത്യമായി നൽകിയാൽ ഉത്തരസൂചിക ലഭ്യമാകും.
ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 300 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും 22ന് നാല് മണിക്കുമുമ്പ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമീഷണർക്ക് ലഭ്യമാക്കണം.
നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതും നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും ഇ-മെയിൽ, ഫാക്സ് എന്നിവ മുഖാന്തരം ലഭിക്കുന്നതുമായ പരാതികൾ പരിഗണിക്കില്ല. ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അതിനുവേണ്ടി നൽകിയ തുക തിരികെ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.