കേരള കാർഷിക സർവകലാശാലയുടെ 2017-18 അധ്യയനവർഷത്തെ എം.എസ്സി, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഒാൺൈലനായി ആഗസ്റ്റ് ഒന്നുവരെ അപേക്ഷകൾ സ്വീകരിക്കും.
പി.ജി കോഴ്സുകൾ: എം.എസ്സി അഗ്രികൾചർ, ഹോർട്ടി കൾചർ ഹോം സയൻസ് (ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യൻ), അഗ്രിസ്റ്റാറ്റിസ്റ്റിക്സ്, കോഒാപറേഷൻ ബാങ്കിങ്, ഫോറസ്ട്രി, എം.ടെക് അഗ്രികൾചറൽ എൻജിനീയറിങ് എന്നീ കോഴ്സുകളിലാണ് അപേക്ഷിക്കാവുന്നത്.
പിഎച്ച്.ഡി: ഗവേഷണ പഠനത്തിലൂടെ പിഎച്ച്.ഡി നേടുന്നതിന് അഗ്രികൾചർ, ഹോർട്ടി കൾചർ, ഹോം സയൻസ്, റൂറൽ മാർക്കറ്റിങ് മാനേജ്മെൻറ്, ഫോറസ്ട്രി, അഗ്രികൾചറൽ എൻജിനീയറിങ് വിഷയങ്ങളിലാണ് അപേക്ഷിക്കാവുന്നത്.
പ്രവേശന വിജ്ഞാപനം, യോഗ്യതാ മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.admissions.kau.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.