നാനോ സയൻസ് ആൻറ്​ നാനോ ടെക്‌നോളജി: ഉന്നതപഠനത്തിന് അവസരമൊരുക്കി എം.ജി

കോട്ടയം: അതിവേഗം വളരുന്ന ശാസ്ത്രശാഖയായ നാനോ സയൻസ് ആൻറ്​ നാനോടെക്‌നോളജി വിഭാഗത്തിൽ ഉയർന്ന അക്കാദമിക് നിലവാരത്തോടെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ചെയ്യുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരമൊരുക്കുന്നു. ബയോടെക്‌നോളജി, കൃഷി, ഫുഡ് ടെക്‌നോളജി, ജനറ്റിക്‌സ്, ബഹിരാകാശ ഗവേഷണം, ഔഷധ നിർമാണം തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ-ഗവേഷണ രംഗത്ത് ഏറെ അവസരങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് നാനോ സയൻസ് ആൻറ്​ നാനോടെക്‌നോളജി.

സർവകലാശാലയിൽ പുതുതായി രൂപീകരിച്ചിട്ടുള്ള സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻറ്​ നാനോ ടെക്‌നോളജിക്ക് കീഴിൽ എം.എസ് സി. നാനോ സയൻസ് ആൻറ്​ നാനോ ടെക്‌നോളജി (ഫിസിക്‌സ്) എം.എസ് സി. - നാനോ സയൻസ് ആൻറ്​ നാനൊ ടെക്‌നോളജി (കെമിസ്ട്രി) എം.ടെക് - നാനോ സയൻസ് ആൻറ്​ നാനോ ടെക്‌നോളജി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

തത്പരരായ വിദ്യാർഥികൾക്ക് ലോകത്തെ പ്രശസ്തമായ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഫെല്ലോഷിപ്പോടുകൂടി ഗവേഷണം നടത്തുന്നതിനുള്ള സാങ്കേതികവും അക്കാദമികവുമായ സഹായവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് എൻ.ഇ.റ്റി. (NET) ജി.എ.റ്റി.ഇ. (GATE) സ്‌കോർ നേടുന്നതിനുള്ള അവസരവും നൽകുന്നു. സ്വദേശത്തും വിദേശത്തുമുള്ള സർവകലാശാലകളിൽ നിന്നും അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധരും ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവരാണ് ക്ലാസുകൾ നയിക്കുന്നതും ഗവേഷണങ്ങൾക്കും പ്രോജക്ട് പ്രവർത്തനങ്ങൾക്കും മാർഗനിർദ്ദേശം നൽകുന്നതും. സർക്കാർ-കോർപ്പറേറ്റ് മേഖലകളിൽ ഉയർന്നുവരുന്ന നിരവധി നൂതന സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന തൊഴിൽ അവസരങ്ങളും കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഭിക്കും.

ഫിസിക്‌സും മാത്‌സും സബ്‌സിഡിയറിയായി കെമിസ്ട്രി ഐച്ഛിക വിഷയമായുള്ള അംഗീകൃത ബിരുദം നേടിയിട്ടുള്ളവർക്ക് എം.എസ് സി. നാനോ സയൻസ് ആൻറ്​ ടെക്‌നോളജിക്ക് (കെമിസ്ട്രി) അപേക്ഷിക്കാം. ഫിസിക്‌സ് ഐച്ഛികവിഷയമായെടുത്ത് കെമിസ്ട്രിയും മാത്‌സും സബ്‌സിഡിയറിയായി പഠിച്ച് അംഗീകൃത ബിരുദം നേടിയവരെയാണ് എം.എസ് സി. നാനോസയൻസ് ആന്റ് ടെക്‌നോളജി (ഫിസിക്‌സ്) പ്രവേശനത്തിന് പരിഗണിക്കുക.

നാനോ സയൻസ് ആൻറ്​ ടെക്‌നോളജിയിലുള്ള എം.ടെക് പ്രോഗ്രാമിന് ഫിസിക്‌സ്, കെമിസ്ട്രി, പോളിമർ സയൻസ്, മെറ്റീരിയൽസ് സയൻസ്, നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഇൻഡസ്ട്രിയൽ ഫിസിക്‌സ്, പോളിമർ കെമിസ്ട്രി എന്നിവയിലുള്ള അംഗീകൃത ബിരുദാനന്തര ബിരുദമോ കെമിക്കൽ എൻജിനീയറിംഗ്, കെമിക്കൽ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്‌നോളജി, ബയോടെക്‌നോളജി, നാനോ സയൻസ് ആൻറ്​ നാനോ ടെക്‌നോളജി, മെറ്റീരിയൽ സയൻസ്, മെറ്റല്ലർജി എൻജിനീയറിംഗ് ഫിസിക്‌സ്, ഇൻഡസ്ട്രിയൽ കെമിസ്ട്രി ഇലക്‌ട്രോണിക്‌സ് ആൻറ്​ കമ്മ്യൂണിക്കേഷൻസ് എന്നിവയിലേതെങ്കിലുമുള്ള അംഗീകൃത ബിടെക് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. ജി.എ.റ്റി.ഇ. യോഗ്യത നേടിയിട്ടുള്ളവർക്ക് എം.ടെക് പ്രോഗ്രാം പ്രവേശനത്തിന് മുൻഗണനയുണ്ടായിരിക്കും. സർവകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുക. www.cat.mgu.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 12. കൂടുതൽ വിവരങ്ങൾ 0481-2733595, 9188661784 എന്നീ ഫോൺ നമ്പരുകളിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

Tags:    
News Summary - nanoscience and nanotechnology in mg university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.