ഡ​ൽ​ഹി​യി​ലെ ദേശീയ നിയമ സർവകലാശാലയിൽ പഠിക്കാം

​നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്സി​റ്റി ഡ​ൽ​ഹി 2024-25 വ​ർ​ഷ​ത്തെ ഇ​നി പ​റ​യു​ന്ന റെ​ഗു​ല​ർ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ബി.​എ.​എ​ൽ​എ​ൽ.​ബി (ഓ​ണേ​ഴ്സ്), അ​ഞ്ചു​വ​ർ​ഷം, സീ​റ്റു​ക​ൾ 120. യോ​ഗ്യ​ത: 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ് ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.

എ​ൽ​എ​ൽ.​എം, ഒ​രു​വ​ർ​ഷം, സീ​റ്റു​ക​ൾ 80. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എ​ൽ​എ​ൽ.​ബി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ നി​യ​മ​ബി​രു​ദം. പി​എ​ച്ച്.​ഡി (സോ​ഷ്യ​ൽ സ​യ​ൻ​സ​സ്-​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ക്രി​മി​നോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്) സീ​റ്റു​ക​ൾ 4. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദം. എ​ല്ലാ കോ​ഴ്സു​ക​ളി​ലേ​ക്കും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്ക് യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. 2024 ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം വാ​ഴ്സി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റിൽ ​ല​ഭ്യ​മാ​ണ് (https://nationallawuniversitydelhi.in). അ​പേ​ക്ഷ​ഫീ​സ് 3500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1500 രൂ​പ മ​തി. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ളെ അ​പേ​ക്ഷ​ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 13 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 2023 ഡി​സം​ബ​ർ 10 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി​വ​രെ ന​ട​ത്തു​ന്ന ഓ​ൾ ഇ​ന്ത്യ ലോ ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (AILET) റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ന​വം​ബ​ർ 20ന് ​അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 35 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ക. ബി.​എ.​എ​ൽ​എ​ൽ.​ബി (ഓ​ണേ​ഴ്സ്), എ​ൽ​എ​ൽ.​എം കോ​ഴ്സു​ക​ളി​ൽ 10 സീ​റ്റു​ക​ൾ വീ​തം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ AILETയി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ബി.​എ.​എ​ൽ​എ​ൽ.​ബി കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് പ്ല​സ് ടു/​ത​ത്തു​ല്യ പ​രീ​ക്ഷ 65 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. യോ​ഗ്യ​ത​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്റെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. (https://nationallawuniversitydelhi.in)

Tags:    
News Summary - National Law University, Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.