ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിെൻറ(നീറ്റ്) ഉത്തര സൂചികയും വിദ്യാർഥികൾ ഉത്തരം അടയാളപ്പെടുത്തിയ ഒ.എം.ആർ ഷീറ്റിെൻറ ചിത്രവും സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇയുടെ ഒൗദ്യോഗിക വെബ്സൈറ്റായ cbseneet.nic.in ലൂടെ വിദ്യാർഥികൾക്ക് ഇത് പരിശോധിക്കാം.
യൂസർ െഎ.ഡി(രജിസ്ട്രേഷൻ നമ്പർ) ഉപയോഗിച്ച് അവരവരുടെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്ത് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. ഉത്തരസൂചിക, ഒ.എം.ആർ ഗ്രേഡിങ്, ടെസ്റ്റ് ബുക്ക്ലെറ്റ് കോഡ്, എന്നിവയിൽ എന്തെങ്കിലും വിയോജിപ്പ് രേഖപ്പെണമെങ്കിൽ മെയ്27 (ഞായർ) വൈകീട്ട് അഞ്ചു മണി വരെ ചെയ്യാവുന്നതാണ്. വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒാരോന്നിനും 1000രൂപ വീതം അടക്കേണ്ടതുണ്ട്.
മെയ് ആറിനാണ് നീറ്റ് നടന്നത്. 66000 സീറ്റുകളിലേക്ക് നടന്ന പരീക്ഷക്ക് 13.3 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിൽ നിന്നായി ഒബ്ജക്ടീവ് രീതിയിലുള്ള 180 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.