ന്യൂഡൽഹി: പ്രവാസി മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർഥന പരിഗണിച്ച് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈത്തിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണിത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം.
കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
പ്രശ്നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിൻ്റെ അഭ്യർഥനയെ തുടർന്നാണ് പ്രധാനമന്ത്രി ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.