ഡെന്റൽ പി.ജി നാഷനൽ എബിലിറ്റി കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-എം.ഡി.എസ് 2024) മാർച്ച് 18ന് നടത്തും. രാവിലെ 9-12 മണിവരെയാണ് പരീക്ഷ. ന്യൂഡൽഹി ആസ്ഥാനമായ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാ ചുമതല.
ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.inൽ ലഭിക്കും. https://natboard.edu.in ലും വിവരങ്ങൾ ലഭ്യമാണ്. പരീക്ഷാഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3500 രൂപയും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 2500 രൂപയുമാണ്.
യോഗ്യത: അംഗീകൃത ബി.ഡി.എസ് ബിരുദം. 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്/പ്രായോഗിക പരിശീലനം 2024 മാർച്ച് 31നകം പൂർത്തിയാക്കിയിരിക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരങ്ങളിൽ സെന്ററുകളുണ്ട്. ഇന്ത്യയൊട്ടാകെ 56 നഗരങ്ങളിലായാണ് പരീക്ഷ. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടില്ല. അഡ്മിറ്റ് കാർഡ് മാർച്ച് 13ന് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫലം ഏപ്രിൽ 18ന്.
ഏകജാലക നീറ്റ്-എം.ഡി.എസ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിൽ 50 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലും ഇന്ത്യയൊട്ടാകെയുള്ള സർവകലാശാലകൾ/സ്വകാര്യ ഡന്റൽ കോളജുകൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് സ്ഥാപനങ്ങളിലെ എം.ഡി.എസ് കോഴ്സിലും പ്രവേശനം തേടാം. എയിംസ് ന്യൂഡൽഹി നീറ്റ്-എം.ഡി.എസ് 2024ന്റെ പരിധിയിൽ പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.