'നീറ്റ്​-പി.ജി' ഓൺലൈൻ കൗൺസലിങ്​ രജിസ്​ട്രേഷൻ തുടങ്ങി; ആദ്യ അലോട്ട്​​മെൻറ്​ നവംബർ 3ന്​

'നീറ്റ്​-പി.ജി 2021'ൽ യോഗ്യത നേടിയവർക്കുള്ള ഓൺലൈൻ കൗൺസലിങ്​, അലോട്ട്​മെൻറ്​ നടപടികളാരംഭിച്ചു. മെഡിക്കൽ പി.ജി (MD/MS/Diploma/PGDNB) കോഴ്​സുകളിൽ 50 ശതമാനം ഓൾ ഇന്ത്യ ​േക്വാട്ട സീറ്റുകളിലേക്കും കേന്ദ്ര സർവകലാശാലകൾ, സായുധ സേനാ മെഡിക്കൽ കോളജ്​, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്കും മറ്റുമുള്ള ആദ്യറൗണ്ട്​ എം.സി.സി അലോട്ട്​മെൻറിൽ പ​ങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ഒക്​ടോബർ 29ന്​ ഉച്ചക്ക്​ 12 മണിക്കകം നടത്തണം. ഫീസ്​ അടക്കുന്നതിന്​ മൂന്നു മണി വരെ സമയമുണ്ട്​. കോളജ്​, കോഴ്​സ്​ ഓപ്​ഷൻ/ചോയിസ്​ ഫില്ലിങ്​/ലോക്കിങ്​ നടപടികൾ ഒക്​ടോബർ 26-29നകം പൂർത്തിയാക്കണം. ചോയിസ്​ ലോക്കിങ്ങിന്​ ഒക്​ടോബർ 29 ഉച്ചക്ക്​ മൂന്നു മണി മുതൽ രാത്രി 11.55 വരെ സമയമുണ്ട്​. ബന്ധപ്പെട്ട സ്​ഥാപനങ്ങൾ ഒക്​ടോബർ 30, 31 തീയതികളിൽ വെരിഫിക്കേഷൻ നടത്തും. നവംബർ 1, 2 തീയതികളിൽ നടപടികൾ പൂർത്തിയാക്കി നവംബർ മൂന്നിന്​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കും. നവംബർ നാലു മുതൽ 10 വരെയാണ്​ റിപ്പോർട്ടിങ്​ സമയം.

സെക്കൻഡ്​ റൗണ്ട്​ കൗൺസലിങ്​, ​അലോട്ട്​​മെൻറ്​ നടപടികൾ നവംബർ 12 മുതൽ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളുടെ വെരിഫിക്കേഷൻ നവംബർ 14നകം പൂർത്തിയാക്കും. 15 മുതൽ 19 വരെ കൗൺസലിങ്​ രജിസ്​ട്രേഷൻ, പേ​​െമൻറ്​ എന്നിവ നടത്താം. ചോയിസ്​ ഫില്ലിങ്​ നവംബർ 16-19 വരെ. നവംബർ 19 ഉച്ചക്ക്​ മൂന്നു മുതൽ രാത്രി 11.55 വരെ ലോക്കിങ്​ നടത്താവുന്നതാണ്​. നവംബർ 20, 21 തീയതികളിൽ വെരിഫിക്കേഷനും 22, 23 തീയതികളിൽ അലോട്ട്​മെൻറ്​ നടപടികളും പൂർത്തിയാക്കി നവംബർ 24ന്​ സെക്കൻഡ്​ അലോട്ട്​മെൻറ്​ പ്രസിദ്ധപ്പെടുത്തും. നടപടിക്രമങ്ങൾ പാലിച്ച്​ നവംബർ 25 മുതൽ ഡിസംബർ രണ്ടുവരെ റിപ്പോർട്ട്​ ചെയ്​ത്​ അഡ്​മിഷൻ നേടാവുന്നതാണ്​.സെക്കൻഡ്​ അലോട്ട്​മെൻറ്​ നടപടികൾ പൂർത്തിയായിക്കഴിഞ്ഞ്​ ഓൾ ഇന്ത്യ ​േക്വാട്ടയിൽ ഒഴിവുള്ള സീറ്റുകൾ ഡിസംബർ രണ്ടിന്​ 6 മണിക്ക്​ സ്​റ്റേറ്റ്​ ​േക്വാട്ടയിലേക്ക്​ മാറ്റും.

കൽപിത, കേ​ന്ദ്രസർവകലാശാലകളിൽ ഒഴിവുള്ള PGDNB സീറ്റുകളിലേക്കുള്ള മോപ്​​-അപ്​ റൗണ്ട്​ അലോട്ട്​മെൻറ്​ നടപടികൾ ഡിസംബർ 7 മുതൽ ആരംഭിക്കും. ഡിസംബർ 8-13 വരെ രജിസ്​ട്രേഷൻ, പേമെൻറ്​ നടപടികൾ പൂർത്തിയാക്കാം. ​ചോയിസ്​ ഫില്ലിങ്ങിന്​ 9-13 വരെ സമയമുണ്ട്​. 13ന്​ ഉച്ചക്ക്​ മൂന്നു മുതൽ രാത്രി 11.55 വരെ ചോയിസ്​ ലോക്ക്​ ചെയ്യാം. 16-17നകം നടപടിക്രമം പൂർത്തിയാക്കി ഡിസംബർ 18ന്മോപ്​-അപ്​ റൗണ്ട്​ അലോട്ട്​മെൻറ്​ പ്രഖ്യാപിക്കും. ഡിസംബർ 19-26നകം റിപ്പോർട്ട്​ ചെയ്​ത്​ നടപടിക്രമങ്ങൾക്ക്​ വിധേയമായി ഫീസ്​ അടച്ച്​ അഡ്​മിഷൻ നേടാം. കൗൺസലിങ്​, അലോട്ട്​മെൻറ്​ ഷെഡ്യൂളുകളും നടപടിക്രമങ്ങളും www.mcc.nic.inൽ ലഭ്യമാണ്​.

Tags:    
News Summary - ‘NEET-PG’ Online Counseling Registration Launches; The first allotment will be on November 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.