നീറ്റ്​ പി.ജി പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ്​ പി.ജി പരീക്ഷക്കുള്ള തീയതി പ്രഖ്യാപിച്ചു. സെപ്​തംബർ 11ന്​ പരീക്ഷ നടത്തുമെന്ന്​ ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുക്​ മാണ്ഡവ്യ അറിയിച്ചു. ഏപ്രിൽ 18ന്​ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ പരീക്ഷ അനിശ്​ചിതമായി നീട്ടുകയായിരുന്നു.

1.74 ലക്ഷം പേരാണ്​ നീറ്റ്​ പി.ജി പരീക്ഷക്കായി അപേക്ഷിച്ചത്​. പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. നാഷണൽ ബോർഡ്​ ഓഫ്​ എക്​സാമിനേഷൻസാണ്​ പരീക്ഷ നടത്തുന്നത്​. അതേസമയം, കോവിഡ്​ സമയത്ത്​ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്​.

Tags:    
News Summary - NEET PG to be Held on September 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.