നീറ്റ്-യു.ജി 2023 യോഗ്യതയുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ് കോഴ്സുകളിൽ ഓൾ ഇന്ത്യാ ക്വോട്ട, കേന്ദ്ര/കൽപിത സർവകലാശാലകൾ/എയിംസുകൾ/ജിപ്മർ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നവംബർ ഏഴുവരെ സ്പെഷൽ സ്ട്രേ വേക്കൻസി ആൻഡ് കൗൺസലിങ് നടത്തും. ഓൾ ഇന്ത്യ ക്വോട്ടയിലോ സ്റ്റേറ്റ് ക്വോട്ടയിലോ സീറ്റൊന്നും ലഭിക്കാത്തവർക്ക് ഈ പ്രത്യേക സ്ട്രേ വേക്കൻസി ആൻഡ് കൗൺസലിങ്ങിൽ പങ്കെടുക്കാം.
എന്നാൽ, എം.സി.സി മൂന്നാം റൗണ്ട് മുതൽ അലോട്ട് ചെയ്ത സീറ്റുകളിൽ ചേരാത്തവരെ പരിഗണിക്കില്ല. ഓൾ ഇന്ത്യ ക്വോട്ടയിലും മറ്റും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങളും സ്പെഷൽ സ്ട്രേ വേക്കൻസി ആൻഡ് കൗൺസലിങ് അറിയിപ്പും mcc.nic.in ൽ ലഭ്യമാണ്. ഇതുവഴി അലോട്മെന്റ് ലഭിക്കുന്നവർ നവംബർ 15നകം പ്രവേശനം നേടണം. സ്പെഷൽ സ്ട്രേ വേക്കൻസി റൗണ്ടിൽ അലോട്ട് ചെയ്ത സീറ്റിൽ ചേരാത്തവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക നഷ്ടപ്പെടും. മാത്രമല്ല, അടുത്ത വർഷത്തെ നീറ്റ്-യു.ജി പരീക്ഷയിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.