ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയടക്കം ക്രമക്കേടുകൾ കണ്ടെത്തിയ നീറ്റ് യു.ജി പരീക്ഷയിൽ 1,563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ. ഞായറാഴ്ച ഏഴു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക.
മേഘാലയ, ഹരിയാന, ഛത്തിസ്ഗഢ്, ഗുജറാത്ത്, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ സമയനഷ്ടം പറഞ്ഞ് ഗ്രേസ് മാർക്ക് നൽകപ്പെട്ടവർക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. 67 കുട്ടികൾക്കാണ് ഇത്തവണ പരീക്ഷയിൽ ഫുൾമാർക്ക് നൽകപ്പെട്ടത്. ആറ് കേന്ദ്രങ്ങൾ പുതിയതാണ്. രണ്ട് കുട്ടികൾ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഢിലെ കേന്ദ്രം നിലനിർത്തിയിട്ടുണ്ട്.
ദേശീയ ടെസ്റ്റിങ് ഏജൻസി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ പരീക്ഷ നടത്തിപ്പ് നിരീക്ഷണത്തിന് കേന്ദ്രങ്ങളിലെത്തും. ചോദ്യപേപ്പർ ചോർച്ചയടക്കം ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധിക മാർക്ക് ലഭിച്ചെന്ന് സംശയമുനയിലുള്ള കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.