ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2022-23 വർഷം ഒമ്പതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം www.navodaya.gov.in ൽ ലഭ്യമാണ്.
കേരളത്തിൽ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയം വീതമുണ്ട്. ഓരോ വിദ്യാലയത്തിലും ഒഴിവുള്ള സീറ്റുകൾ പ്രോസ്പെക്ടസിലുണ്ട്. ഇത് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസില്ല.
അപേക്ഷ ഓൺലൈനായി ഒക്ടോബർ 31നകം സമർപ്പിക്കാം. 2021-22 അധ്യയനവർഷം അതത് ജില്ലയിലെ ഗവൺമെൻറ്/അംഗീകൃത സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.
2006 മേയ് ഒന്നിനും 2020 ഏപ്രിൽ 30നും മധ്യേ ജനിച്ചവരാകണം. 2022 ഏപ്രിൽ ഒമ്പതിന് നടത്തുന്ന സെലക്ഷൻ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ www.nvsadmissionclassnine.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.