തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സെപ്റ്റംബർ 25ന് തുടങ്ങാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി.
പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ ഒമ്പതിനാകും പരീക്ഷ തുടങ്ങുക. ആകെ 4,04,075 പേരാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് ജില്ലയിൽ 43,476 പേർ പരീക്ഷയെഴുതാനുണ്ട്. വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ ഒമ്പത്, 10, 11, 12, 13 തീയതികളിൽ നടക്കും.
27,633 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതാനുള്ളത്. ഡി.എൽ.എഡ് പരീക്ഷയും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഒക്ടോബർ ഒമ്പത് മുതൽ 21 വരെയാണ് ഡി.എൽ.എഡ് പരീക്ഷ നടത്തുക.
ഒക്ടോ. 9 രാവിലെ 9.30 മുതൽ, സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്. ഉച്ചക്ക് 2.00 മുതൽ, കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ഒക്ടോ. 10 രാവിലെ 9.30മുതൽ, മാത്സ്, പാർട്ട് മൂന്ന് ലാംേഗ്വജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി. ഉച്ചക്ക് 2.00 മുതൽ, പാർട്ട് രണ്ട് ലാംേഗ്വജസ്, കമ്പ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി. ഒക്ടോ. 11 രാവിലെ 9.30 മുതൽ, ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്ക്, ജിയോളജി, അക്കൗണ്ടൻസി. ഉച്ചക്ക് രണ്ട് മുതൽ, ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ. ഒക്ടോ. 12 രാവിലെ 9.30 മുതൽ, പാർട്ട് ഒന്ന് ഇംഗ്ലീഷ്. ഉച്ചക്ക് രണ്ട് മുതൽ, ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്. ഒക്ടോ. 13 രാവിലെ 9.30 മുതൽ, ഫിസിക്സ്, ഇക്കണോമിക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.