തിരുവനന്തപുരം: ഇൗ മാസം 17ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മാറ്റിവെക്കാൻ അനുമതി തേടിയുള്ള സർക്കാറിെൻറ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പരിഗണനക്ക് വിട്ടു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ കമീഷെൻറ തീരുമാനമുണ്ടാകുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. പരീക്ഷ തീയതി അടുത്തിട്ടും അനിശ്ചിതത്വം തുടരുന്നത് വിദ്യാർഥികളിലും രക്ഷാകർത്താക്കളിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പരീക്ഷ മാറ്റം സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷ സമർപ്പിച്ചത്.
അധ്യാപകരുടെ പരീക്ഷ ഡ്യൂട്ടിയും വോെട്ടണ്ണൽ കേന്ദ്രങ്ങളായ സ്കൂളുകൾ നേരത്തേതന്നെ തെരഞ്ഞെടുപ്പ് കമീഷൻ ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. േകാവിഡ് സാഹചര്യത്തിൽ പോളിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചതിനാൽ കൂടുതൽ അധ്യാപകരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടിവരും. തെരഞ്ഞെടുപ്പ്, പരീക്ഷ ഡ്യൂട്ടികൾ ഒരുമിച്ച് വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അഭിപ്രായം തേടി ഫയൽ കൈമാറിയത്.
അതേസമയം, മാതൃക പരീക്ഷ പൂർത്തിയാക്കി പൊതുപരീക്ഷക്ക് ഒരുങ്ങിയ വിദ്യാർഥികൾ ഒന്നടങ്കം തീയതി മാറ്റത്തെ എതിർക്കുകയാണ്. ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകളും പരീക്ഷ മാറ്റത്തെ എതിർക്കുന്നു. പരീക്ഷ മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല കെ.പി.എസ്.ടി.എ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. പരീക്ഷ മാറ്റാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് എച്ച്.എസ്.എസ്.ടി.എ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർക്ക് നിവേദനം നൽകി. ഫയൽ കമീഷെൻറ പരിഗണനയിലിരിക്കുേമ്പാഴും 17 മുതൽ പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങളുമായി പരീക്ഷഭവനും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വിഭാഗങ്ങളും മുന്നോട്ടുപോകുകയാണ്. ഹയർസെക്കൻഡറി ചോദ്യപേപ്പറുകളുടെ തരംതിരിക്കൽ ഇതിനകം ബി.ആർ.സി തലത്തിൽ ആരംഭിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി ചോദ്യപേപ്പറുകളുടെ തരംതിരിക്കൽ വെള്ളി, ശനി ദിവസങ്ങളിൽ ഡി.ഇ.ഒ ഒാഫിസുകളിലെ സ്റ്റോറേജ് സെൻററുകളിൽ ആരംഭിക്കും. പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് ഇതിനകം െഎ എക്സാം പരീക്ഷ മാനേജ്മെൻറ് സിസ്റ്റത്തിൽ സ്കൂളുകൾക്ക് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.