ന്യൂഡൽഹി: ഒന്നും രണ്ടും ക്ലാസുകളില്‍ ഇനി ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് കേന്ദ്രസർക്കാർ. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിെൻറ ഭാഗമായാണ് നിർദേശം മുന്നോട്ടുവെച്ചത്.
രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോംവർക്ക് നൽകാൻ പാടില്ല. മൂന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ഭാഷക്കും ഗണിതത്തിനും പുറമെ പരിസ്ഥിതി ശാസ്ത്രവും സിലബസില്‍ ഉള്‍പ്പെടുത്താം. എന്‍.സി.ഇ ആര്‍.ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. നിർദേശം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസും നൽകിയിട്ടുണ്ട്.
സ്കൂള്‍ ബാഗിന്റെ ഭാരത്തിലും നിബന്ധനയുണ്ട്. രണ്ടാം ക്ലാസ് വരെ കുട്ടികളുടെ സ്കൂള്‍ ബാഗിെൻറ ഭാരം 1.5 കിലോയില്‍ കവിയരുത്.അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന് രണ്ടു മുതൽ മൂന്നു കിലോഗ്രാം വരെ ഭാരമാകാം. നാലു കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് അനുവദിക്കാം. എട്ട്, ഒമ്പത് ക്ലാസുകളിൽ 4.5 കിലോ വരെയും പത്താം ക്ലാസ് വിദ്യാർഥികൾക്ക് അഞ്ചു കിലോ വരെയും ഭാരമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.