ന്യൂഡൽഹി: കോവിഡിെൻറ പശ്ചാത്തലത്തിൽ എൻ.ഐ.ടികൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളുടെ പ്രവേശന മാനദണ്ഡങ്ങൾ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എച്ച്.ആർ.ഡി) ഇളവ് ചെയ്തു. 12ാം ക്ലാസ് പരീക്ഷയിൽ 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
കേന്ദ്ര സീറ്റ് നിർണയ സമിതി (സി.എസ്.എ.ബി) ആണ് തീരുമാനമെടുത്തതെന്ന് എച്ച്.ആർ.ഡി മന്ത്രി രമേഷ് പൊഖ്റിയാൽ പറഞ്ഞു. ജെ.ഇ.ഇ മെയിൻ 2020 യോഗ്യത നേടുന്നവർക്ക് പ്രവേശനത്തിന് 12ാം ക്ലാസ് ജയം മതിയെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ജെ.ഇ.ഇ മെയിൻ യോഗ്യതക്ക് പുറമെ 12ാം ക്ലാസ് പരീക്ഷക്ക് 75 ശതമാനം മാർക്കോ യോഗ്യത പരീക്ഷ റാങ്കിൽ ആദ്യത്തെ 20 ശതമാനത്തിൽ ഉൾപ്പെടുകയോ വേണമെന്നാണ് നിബന്ധന. രണ്ടു തവണ മാറ്റിവെച്ച ശേഷം, ഇത്തവണത്തെ ജെ.ഇ.ഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറു വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.