ജെ.എൻ.യു പ്രവേശനത്തിന് ഇനി പ്രത്യേക പ്രവേശന പരീക്ഷയില്ല

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി 2022-ലെ പ്രവേശനത്തിന് ഇനി പ്രത്യേക പരീക്ഷയില്ല. കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ (CUET) ഉൾപ്പെടുത്തി വരാനിരിക്കുന്ന അധ്യയന വർഷം മുതൽ പ്രവേശനം നടത്താൻ അക്കാദമിക് കൗൺസിൽ തീരുമാനമായി.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് CUET നടത്തുന്നത്. എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും ഇത് നടപ്പിലാക്കാനുള്ള ശ്രമമുണ്ട്. 2022 ലെ ബിരുദ പ്രവേശനം ഇങ്ങനെ നടത്തുമെന്ന് ഡൽഹി യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ എൻ.ടി.എ പരീക്ഷ നടത്താൻ തീരുമാനിക്കുമ്പോഴെല്ലാം ജെ.എൻ.യു പ്രവേശനം നടത്താൻ സർവകലാശാലയ്ക്ക് അനുമതി നൽകുകയും ചെയ്തു. 

Tags:    
News Summary - No separate entrance exam for JNU admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.