ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ തമിഴ്നാട്ടിലെ ബിരുദ- ബിരുദാനന്തര കോഴ്സുകളിലെ അവസാന സെമസ്റ്റർ ഒഴികെ മറ്റെല്ലാ പരീക്ഷകളും റദ്ദാക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പരീക്ഷ ഫീസടച്ച എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനം. സപ്ലിമെൻററി പേപ്പറുകളിലും ഒാൾ പാസ് നൽകും. ഹാജർ, ഇേൻറണൽ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് നൽകും.
സംസ്ഥാനത്തെ വിവിധ കോളജുകളിലായി ആയിരക്കണക്കിന് മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സപ്ലിമെൻററി പേപ്പറുകളിലേക്കുള്ള പരീക്ഷകൾ ഒഴിവാക്കി ഒാൾ പാസ് നൽകാനുള്ള സർക്കാർ തീരുമാനത്തെ വിദ്യാർഥികൾ സാമുഹിക മാധ്യമങ്ങളിലും മറ്റും വരവേറ്റു. സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ വിദ്യാർഥികൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് അഭിനന്ദനം രേഖപ്പെടുത്തി ബാനറുകൾ സ്ഥാപിച്ചു.
ഇൗറോഡ് കൊല്ലപാളയത്ത് സ്ഥാപിച്ച ബോർഡിൽ 'അരിയർ മാനവർകളിൻ അരസനെ- വാഴ്ക, വാഴ്ക'(തോറ്റ വിദ്യാർഥികളുടെ രാജാവെ- വാഴ്ക, വാഴ്ക) എന്നാണ് അഭിവാദ്യം. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.