കോഴിക്കോട്: ബി.ടെക്കുകാർക്കും ഇനി ബി.എഡിന് ചേരാം. 55 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക് വിജയിച്ചവർ ബി.എഡ് കോഴ്സിന് ചേരാൻ യോഗ്യരാണെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്രകാരം, സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55 ശതമാനം മാർക്കോടെ ബി.ടെക് ബിരുദം, ബി.എഡ്, കെ-ടെറ്റ് എന്നിവ നേടുന്നവരെ യു.പി സ്കൂൾ അധ്യാപക തസ്തികയിൽ നിയമിക്കാമെന്നും സർക്കാർ ഉത്തരവിറക്കി.
നിലവിൽ ബി.എഡ് അഡ്മിഷന് മാനദണ്ഡം സംസ്ഥാനത്തെ സർവകലാശാലകൾ അംഗീകരിച്ച ബിരുദ കോഴ്സുകളാണ്. എല്ലാ ബിരുദ കോഴ്സുകളും ബി.എഡ് പ്രവേശന യോഗ്യതയായി പരിഗണിക്കണമെന്ന ശിപാർശയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിച്ചത്.
കേരളത്തിലെ സർവകലാശാലകൾ നൽകുന്നതോ അംഗീകരിച്ചതോ ആയ ബി.ടെക്, ബി.സി.എ ഉൾപ്പെടെ എല്ലാ ബിരുദങ്ങളെയും കൂടി യു.പി.എസ്.ടി തസ്തികയിൽ നിയമനത്തിനുള്ള യോഗ്യതയായി അംഗീകരിച്ചാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനനുസൃതമായി കെ.ഇ.ആറിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ നിർദേശങ്ങൾ സമർപ്പിക്കാനും സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.