സംസ്ഥാനത്തെ മൂന്നു ഗവൺമെൻറ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഒമ്പത് അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലും 2021-22 വർഷത്തെ നഴ്സറി ടീച്ചർ എജുക്കേഷൻ (പ്രീ പ്രൈമറി അധ്യാപക പരിശീലനം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.education.kerala.gov.inൽ അനൗൺസ്മെൻറ് ലിങ്കിലുണ്ട്.
ഗവൺമെൻറ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കോട്ടൺഹിൽ, തിരുവനന്തപുരം (ഫോൺ: 0471-2721981), അയൺ ബ്രിഡ്ജ് ആലപ്പുഴ (0477-2230631), നടക്കാവ്, കോഴിക്കോട് (0495-2368657) എന്നിവിടങ്ങളിലാണുള്ളത്. കോഴിക്കോട് PPTTIയിൽ വനിതകൾക്കാണ് പ്രവേശനം. സ്വാശ്രയ സ്ഥാപനങ്ങളുടെ ലിസ്റ്റ് വിജ്ഞാപനത്തിലുണ്ട്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം പ്രവേശനമാഗ്രഹിക്കുന്ന PPTTIയിൽ നേരിട്ട് നവംബർ 20ന് മുമ്പായി സമർപ്പിക്കണം.
45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ബിരുദ യോഗ്യതയുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല.ഒ.ബി.സി വിഭാഗത്തിൽപെട്ടവർക്ക് രണ്ടു ശതമാനം മാർക്കിളവുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിൽ പെടുന്നവർ യോഗ്യത പരീക്ഷ പാസായിരുന്നാൽ മതി. പ്രായപരിധി 1.6.2021ൽ 17-33 വയസ്സ്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. സർക്കാർ അംഗീകൃത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് രണ്ടുവർഷത്തെ അധ്യാപകപ്രവൃത്തി പരിചയത്തിന് ഒരുവർഷം എന്ന തോതിൽ പരമാവധി മൂന്നുവർഷം വരെ വയസ്സിളവ് ലഭിക്കും.
യോഗ്യത പരീക്ഷക്ക് (പ്ലസ്ടു/തത്തുല്യം) ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി സാമുദായിക സംവരണവും ഓരോ വിഭാഗത്തിന്റെയും സംവരണ വ്യവസ്ഥയും പാലിച്ച് പ്രവേശനം നൽകുന്നതാണ്. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (NCTE) അനുവദിച്ചിട്ടുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.