തിരുവനന്തപുരം: ഒാപൺ സർവകലാശാല തുടങ്ങുന്നതിെൻറ മറവിൽ ഇതര സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസപ്രവേശനം ഇൗ വർഷം മുതൽ നിർത്തലാക്കാനുള്ള തീരുമാനത്തിൽ സർക്കാറിെൻറ മലക്കം മറിച്ചിൽ.
വിദൂരകോഴ്സുകളുടെ അംഗീകാരം പുതുക്കാൻ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് അനൗദ്യോഗികമായി അനുമതി നൽകി. ഇതിനിടെ േകരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രത്തിലെ മുഴുവൻ കോഴ്സുകളുടെയും അംഗീകാരം യു.ജി.സി ഒരുവർഷത്തേക്കുകൂടി പുതുക്കിനൽകി.
സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അംഗീകാരം പുതുക്കാൻ അവസാനദിവസമായ വ്യാഴാഴ്ച അപേക്ഷ സമർപ്പിക്കും. ഒാപൺ സർവകലാശാല ഇൗ വർഷം തന്നെ പ്രവർത്തനസജ്ജമാകുമോ എന്ന സംശയം ഉയർന്ന സാഹചര്യത്തിലാണ് കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കോഴ്സുകളുെട അംഗീകാരം പുതുക്കാനുള്ള അപേക്ഷ യു.ജി.സിക്ക് സമർപ്പിക്കുന്നതിന് സർക്കാറിൽനിന്ന് വാക്കാൽ നിർദേശം ലഭിച്ചത്.
ഒാപൺ സർവകലാശാലയിലേക്ക് വിദ്യാർഥികളെ മാറ്റുന്നതിനെ ചൊവ്വാഴ്ച ഹൈകോടതി താൽക്കാലികമായി തടഞ്ഞതാണ് പുതിയ നിർദേശത്തിന് സർക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഒാപൺ സർവകലാശാല ഇൗ വർഷം പ്രവർത്തനസജ്ജമാകാതിരിക്കുകയും മറ്റ് സർവകലാശാലകളിലെ വിദൂരകോഴ്സുകൾക്ക് അംഗീകാരം ഇല്ലാതെപോകുകയും ചെയ്യുന്നത് ജനരോഷം ഉയരാൻ ഇടയാക്കുമെന്ന് കണ്ടാണ് മലക്കം മറിച്ചിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.