representational image 

ജിയോ സയന്റിസ്റ്റാകാൻ അവസരം

യു.പി.എസ്.സി 2023ലെ കമ്പയിൻഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, പേഴ്സനാലിറ്റി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ് (ഒഴിവുകൾ 216), ജിയോ ഫിസിസ്റ്റ് (21), കെമിസ്റ്റ് (19), സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ഹൈഡ്രോ ജിയോളജി (26), കെമിക്കൽ (ഒന്ന്), ജിയോഫിസിക്സ് (രണ്ട്) തസ്തികയിൽ നിയമനം ലഭിക്കും. ഗ്രൂപ് എ ഗസറ്റഡ് തസ്തികയാണിത്. വിജ്ഞാപനം www.upsc.gov.inൽ ലഭിക്കും.

പ്രായപരിധി 21-32 വയസ്സ്. എസ്.സി/എസ്.ടിക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷഫീസ് 200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്കും ഫീസില്ല.

അപേക്ഷ ഓൺലൈനായി www.upsconline.nic.inൽ ഒക്ടോബർ 11 വരെ സമർപ്പിക്കാം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷകേന്ദ്രമാണ്.

Tags:    
News Summary - Opportunity to become Geo Scientist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.