കെ-ടെറ്റ് അപേക്ഷ തിരുത്താൻ അവസരം

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുള്ള ഫോട്ടോ അല്ലാതെ അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് തിരുത്താം. നവംബർ 14 ന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ തിരുത്താനുള്ള അവസരം ലഭിക്കും. https:​//ktet.kerala.gov.in എന്ന വെബ്സൈറ്റിലെ candidate login വഴി തിരുത്താം.

അപേക്ഷ പൂർണമായി സമർപ്പിച്ചവർ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകി ഓൺലൈനായി candidate login ചെയ്ത് 14ന് വൈകീട്ട് അഞ്ചിനു മുമ്പായി അപേക്ഷയിൽ നൽകിയ വിവരങ്ങളും ഫോട്ടോയും application edit എന്ന ലിങ്കിലൂടെ പരിശോധിക്കണം.

ഈ അവസരത്തിൽ നിർദിഷ്ട മാതൃകയിലുള്ള ഫോ​ട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയ ലാംഗ്വേജ്, ഓപ്ഷനൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി എന്നിവയും തിരുത്താം. 

Tags:    
News Summary - Opportunity to revise K-TET application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.