പി.ജി, ബി.എഡ് പ്രവേശനം: എം.ജിയിൽ ആദ്യ അലോട്ട്മെൻറായി

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്​​റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നും ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളി​ലെ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള അ​ലോ​ട്ട്മെൻറ് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​ദ്യ അ​ലോ​ട്ട്മെൻറി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഒ​ക്ടോ​ബ​ർ 18ന് ​വൈ​കീ​ട്ട് നാ​ലി​നു​മു​മ്പ്​ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒാ​ൺ​ലൈ​നാ​യി ഒ​ടു​ക്കി പ്ര​വേ​ശ​ന​ത്തി​ന്​ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഫീ​സ​ട​ച്ച് പ്ര​വേ​ശ​ന​ത്തി​ന്​ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​വ​രു​ടെ അ​ലോ​ട്ട്മെൻറ് റ​ദ്ദാ​കു​മെ​ന്ന​തി​നാ​ൽ തു​ട​ർ അ​ലോ​ട്ട്മെൻറ​റു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. അ​പേ​ക്ഷ​ക​ർ​ക്ക് ല​ഭി​ച്ച അ​പേ​ക്ഷ​ന​മ്പ​റും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് www.cap.mgu.ac.in വെ​ബ്‌​സൈ​റ്റി​ൽ ലി​സ്​​റ്റ്​ പ​രി​ശോ​ധി​ക്കാം. ആ​ദ്യ അ​ലോ​ട്ട്മെൻറി​നു​ശേ​ഷം ഒ​ക്ടോ​ബ​ർ 19, 20 തീ​യ​തി​ക​ളി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും ഒ​ഴി​വാ​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. ഒ​ന്നാം ഓ​പ്ഷ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത കോ​ഴ്സു​ക​ളും കോ​ള​ജു​ക​ളും ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. അ​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മ​ല്ല. എ​ന്നാ​ൽ, ര​ജി​സ്​​റ്റ​ർ ചെ​യ്ത ഒ​ന്നാം ഓ​പ്ഷ​ൻ അ​ലോ​ട്ട്മെൻറി​ൽ ല​ഭി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ​ക്ക് ല​ഭ്യ​മാ​യ അ​ലോ​ട്ട്മെൻറ് പ്ര​കാ​രം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം.

സ്ഥി​ര​പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന​വ​ർ മാ​ത്രം കോ​ള​ജു​ക​ളി​ൽ ഫീ​സ​ട​ച്ചാ​ൽ മ​തി. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ​ക​ർ​ക്ക് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഫോ​ൺ മു​ഖേ​ന ബ​ന്ധ​പ്പെ​ടാം. പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ തു​ട​ർ​ന്ന് കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

കോ​ള​ജു​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ www.cap.mgu.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ച​വ​ർ ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം. ക​ൺ​ഫ​ർ​മേ​ഷ​ൻ സ്ലി​പ്പി​െൻറ അ​ഭാ​വ​ത്തി​ൽ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.

Tags:    
News Summary - PG, B.Ed Admission: First allotment in MG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.