ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ, പിഎച്ച്.ഡി

ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്റേ​ഷ​ൻ മാ​നേ​ജ്മെ​ന്റ് (IIPM) 2023-24 വ​ർ​ഷ​ത്തെ ഇ​നി പ​റ​യു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

1. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്റ് - അ​ഗ്രി ബി​സി​ന​സ് ആ​ൻ​ഡ് പ്ലാ​ന്റേ​ഷ​ൻ മാ​നേ​ജ്മെ​ന്റ് (PGDM-ABPM)

2. പി.​ജി.​ഡി.​എം-​ഫു​ഡ് പ്രോ​സ​സി​ങ് ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് (PGDM - FPBM)

3. പി.​ജി.​ഡി.​എം- അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​ർ​ട്ട് ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് (PGDM-AEBM)

കോ​ഴ്സ് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷം. യോ​ഗ്യ​ത: അ​ഗ്രി​ക​ൾ​ച​ർ/​ഫു​ഡ് സ​യ​ൻ​സ്/ അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോടെ ബി​രു​ദം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.​ഐ.​എം-​കാ​റ്റ്/​മാ​റ്റ്/​അ​റ്റ്മ/​സി​മാ​റ്റ്/​ഗേ​റ്റ്/​എ​ക്സാ​റ്റ് സ്കോ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ഐ.​ഐ.​പി.​എം മാ​ർ​ച്ച് നാ​ലി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന പ്ര​ഫ​ഷ​ന​ൽ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ (IPAT) യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.

4. ഫെ​ലോ പ്രോ​ഗ്രാം ഇ​ൻ മാ​നേ​ജ്മെ​ന്റ് (FPML PhD) (2023-27), യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​​േക്കോടെ പ്രോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദം/​സി.​എ/​ഐ.​സി.​ഡ​ബ്ല്യു.​എ/​സി.​എം.​എ/​സി.​എ​സ്. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.​ഐ.​എം കാ​റ്റ് /സി​മാ​റ്റ്/​യു.​ജി.​സി - സി.​എ​സ്.​ഐ.​ആ​ർ ജെ.​ആ​ർ.​എ​ഫ്/​നെ​റ്റ്/​ഐ.​സി.​എ.​ആ​ർ നെ​റ്റ് യോ​ഗ്യ​ത​യു​ണ്ടാ​ക​ണം.

5. എ​ക്സി​ക്യൂ​ട്ടി​വ് പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ൻ അ​ഗ്രി ബി​സി​ന​സ് ആ​ൻ​ഡ് പ്ലാ​​ന്റേ​ഷ​ൻ മാ​നേ​ജ്മെ​ന്റ്: 11 മാ​സം. യോ​ഗ്യ​ത: ബി​രു​ദം/​ഡി​​പ്ലോ​മ, 3-5 വ​ർ​ഷ​ത്തെ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ്. വി​ജ്ഞാ​പ​നം www.iipmb.edu.inൽ. ​അവസാന തീയതി ജ​നു​വ​രി 31.

Tags:    
News Summary - PG Diploma and PhD in Indian Institute of Plantation Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.