തിരുവനന്തപുരം: നാലു വർഷത്തെ ബിരുദത്തിനുശേഷം പിഎച്ച്.ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല. നടപ്പ് അധ്യയനവർഷം മുതലാണ് ഈ അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
എൻജിനീയറിങ് അല്ലെങ്കിൽ ആർക്കിടെക്ചറിൽ ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ് ശരാശരി കുറഞ്ഞത് 7.75 ഉള്ള ബി.ടെക് ബിരുദധാരികൾക്കാണ് പാർട്ട് ടൈം, ഫുൾ ടൈം ഗവേഷണ പഠനത്തിന് അർഹത. എം. ടെക്കിനുശേഷം പിഎച്ച്.ഡി ചെയ്യാൻ വേണ്ട സി.ജി.പി.എ 5.75 ആണ്.അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇതുവരെ ലഭിച്ച സെമസ്റ്റർ ഗ്രേഡുകളോടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
നൂറ് മുഴുവൻസമയ പിഎച്ച്.ഡി വിദ്യാർഥികൾക്ക് ഫെലോഷിപ് ലഭിക്കും. സർക്കാർ എൻജിനീയറിങ് കോളജുകളിൽ ഗവേഷണം നടത്തുന്ന തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് നൽകുന്ന ഫെലോഷിപ്പിന് പുറമെയാണിത്. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 1100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസ് 550 രൂപ. വിവരങ്ങൾക്ക് www. ktu.edu.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.