ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടി പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കീം ഒന്ന്: ഫുൾ ടൈം പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ബി.ടെക് ഡിഗ്രിക്കുശേഷം). ജെ.ആർ.എഫ്/യു.ജി.സി/എൻ.ഇ.ടി/സി.എസ്.ഐ.ആർ/ഐ.സി.എസ്.സി.എസ്.ടി.ഇ തുടങ്ങിയ സർക്കാർ ഫെല്ലോഷിപ്പുകളുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
സ്കീം രണ്ട്: സെൽഫ് സ്‌പോൺസേർഡ്. മുഴുവൻസമയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്കീം മൂന്ന്: വ്യവസായ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് ഫുൾ ടൈം സ്‌പോൺസർഷിപ് ചെയ്യുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
സ്കീം നാല്: കോഴിക്കോട് എൻ.ഐ.ടിയിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാർ/ഫണ്ട് ചെയ്‌ത് റീസർച് പ്രോജക്ടുകളിൽ ജോലിചെയ്യുന്ന റിസർച് സ്റ്റാഫ് എന്നിവർക്ക് അപേക്ഷിക്കാം.
സ്കീം അഞ്ച്: വ്യവസായസ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നോ പാർട്ട് ടൈം പിഎച്ച്.ഡി ചെയ്യാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന വകുപ്പുകളുടെ/സ്കൂളുകളുടെ വിശദാംശങ്ങൾ: ആർകിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.
ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽസ് സയൻസ്, എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്.
വ്യക്തിഗത വകുപ്പുകൾ/സ്കീമുകൾ നിഷ്കർഷിക്കുന്ന ബ്രാഞ്ച്/പഠനവിഭാഗത്തിൽ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികൾക്ക് സ്‌കീം ഒന്നിൽ അപേക്ഷിക്കാം. സ്കീം രണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഫെലോഷിപ്/സ്റ്റൈപ്പൻഡ് ലഭിക്കില്ല.
അപേക്ഷഫീസ്: ഓപൺ/ഇ.ഡബ്ല്യ.എസ്/ഒ.ബി.സി/പി.ഡബ്ല്യു.ഡി ഉദ്യോഗാർഥികൾക്ക് 1,000 രൂപയും എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപയും. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in സന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.