കേന്ദ്ര സർവകലാശാലകളിലൊന്നായ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ (െഎ.എം.യു) ചെെന്നെ വിശാഖപട്ടണം, മുംബൈ, കൊൽക്കത്ത കാമ്പസുകളിലായി 2018 ജനുവരിയോടെ ആരംഭിക്കുന്ന പിഎച്ച്.ഡി, എം.എസ് റിസർച് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
അേപക്ഷ നവംബർ 15വരെ സ്വീകരിക്കും. അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി നോൺക്രീമിലെയർ കാറ്റഗറിയിൽ പെടുന്നവർക്ക് 1,500 രൂപയും പട്ടികജാതി/വർഗക്കാർക്ക് 1,000 രൂപയുമാണ്. വാഴ്സിറ്റി കാമ്പസുകളും ലഭ്യമായ ഗവേഷണ പഠനമേഖലകളും ചുവടെ:
യോഗ്യത: എം.എസ് റിസർച് പ്രോഗ്രാം പ്രവേശനത്തിന് ബന്ധപ്പെട്ട ഡിസിപ്ലിനിൽ 55 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെയുള്ള അണ്ടർ ഗ്രാേജ്വറ്റ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗക്കാർക്ക് 50 ശതമാനം മാർക്ക്/തുല്യ ഗ്രേഡ് മതി.
പിഎച്ച്.ഡി പ്രവേശനത്തിന് ബന്ധെപ്പട്ട ഡിസിപ്ലിനിൽ 55 ശതമാനം മാർക്കിൽ/ തത്തുല്യ സി.ജി.പി.എയിൽ കുറയാതെ പോസ്റ്റ്ഗ്രാേജ്വറ്റ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
പട്ടികജാതി/വർഗക്കാർക്ക് 50 ശതമാനം മാർക്ക്/തുല്യ ഗ്രേഡ് മതി. ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ് റിസർച്ച്/എം.ഫിൽ യോഗ്യത നേടിയവരെയും പരിഗണിക്കും.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ www.imu.ac.in ലുണ്ട്. എഴുത്തു പരീക്ഷ (50 ശതമാനം വെയിറ്റേജ്), ഉപന്യാസമെഴുത്ത് (35 ശതമാനം) വെയിറ്റേജ്, ഇൻറർവ്യൂ (15 ശതമാനം വെയിറ്റേജ്) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷ 2017 ഡിസംബർ11ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നടക്കും. ഇതിനായുള്ള ‘കാൾ െലറ്റർ’ ഡിസംബർ ഒന്നിന് ലഭ്യമാകും.
അഭിമുഖം ഡിസംബർ 22ന് നടത്തും. വിവരങ്ങൾ www.imu.ac.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.