തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് തിങ്കളാഴ്ചയും ആദ്യ അലോട്ട്മെൻറ് ജൂൺ 19നും നടക്കും. രണ്ട് അലോട്ട്മെൻറുകൾ അടങ്ങുന്ന മുഖ്യ അലോട്ട്മെൻറ് ജൂൺ 27ന് അവസാനിക്കും. ജൂൺ 28ന് ക്ലാസുകൾ ആരംഭിക്കും.
www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി 13 വരെ ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാം. ട്രയൽ അലോട്ട്മെൻറിന് ശേഷം ഒാപ്ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ ജൂൺ 13ന് വൈകീട്ട് നാലിന് മുമ്പ് ആദ്യം അപേക്ഷ സമർപ്പിച്ച സ്കൂളുകളിൽ നൽകണം. കൗൺസലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലതല കൗൺസലിങ് സമിതിക്ക് മുന്നിൽ ജൂൺ 13നകം പരിശോധനക്ക് നൽകി റഫറൻസ് നമ്പർ അപേക്ഷയിൽ ഉൾപ്പെടുത്തണം.
മുഖ്യഘട്ട അലോട്ട്മെൻറിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ ആറു മുതൽ ആഗസ്റ്റ് ഒമ്പതു വരെ അലോട്ട്മെൻറ് നടത്തും. സ്പോർട്സ് േക്വാട്ട ഒന്നാം അലോട്ട്മെൻറ് ജൂൺ 20നും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെൻറ് 23നും നടക്കും. കമ്യൂണിറ്റി േക്വാട്ട പ്രവേശനത്തിനുള്ള ഡാറ്റ എൻട്രി ജൂൺ 14ന് തുടങ്ങി 23ന് അവസാനിക്കും. റാങ്ക് പട്ടിക ജൂൺ 26ന് പ്രസിദ്ധീകരിക്കും. 26നുതന്നെ പ്രവേശനം തുടങ്ങും. മാനേജ്മെൻറ്/ അൺഎയ്ഡഡ് േക്വാട്ട പ്രവേശനത്തിെൻറ മുഖ്യഘട്ടം ജൂൺ 20ന് തുടങ്ങി 27ന് അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.