തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ നടക്കുന്ന തീയതിയിൽതന്നെ ഇൗ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിെൻറ ഒന്നാം അലോട്ട്മെൻറ് നിശ്ചയിച്ചതിനെതിരെ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർ രംഗത്ത്. സെപ്റ്റംബർ 13ന് പരീക്ഷ നടക്കുന്ന ദിവസം തന്നെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത് പരീക്ഷ നടത്തിപ്പിനെയും പ്രവേശന നടപടികളെയും ഒരുപോലെ ബാധിക്കുമെന്ന് കേരള ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
ഹയർസെക്കൻഡറി അക്കാദമിക്, പരീക്ഷാ വിഭാഗങ്ങൾ ഡയറക്ടറേറ്റ് ഏകീകരണത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലായിട്ടും ഏകോപനമില്ലായ്മ തുടരുകയാണ്. അതിെൻറ ഉദാഹരണമാണ് പ്ലസ് വൺ പരീക്ഷയും ഏകജാലക പ്രവേശനത്തിെൻറ ആദ്യ അലോട്ട്മെൻറും ഒരേ ദിവസം നടത്തുന്നത്. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ് വൺ പരീക്ഷാ ക്രമീകരണങ്ങൾ നടത്തുന്നത് വലിയ സാഹസമാണ്. സ്കൂളിലെ മുഴുവൻ കുട്ടികളും പരീക്ഷയെഴുതാനെത്തുന്ന അതേ ദിവസം ആദ്യ അലോട്ട്മെൻറിനായി വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും സ്കൂളിലെത്തിക്കുന്നതിെൻറ യുക്തി മനസ്സിലാകുന്നില്ല.
മാത്രവുമല്ല പ്ലസ് വൺ പരീക്ഷ നടക്കുന്നതിനാൽ പ്രിൻസിപ്പൽ ഒഴികെ അഡ്മിഷൻ നടത്താനുള്ള ഹെൽപ് ഡെസ്ക്കിലും അഡ്മിഷൻ കമ്മിറ്റിയിലുമടക്കമുള്ള അധ്യാപകർ പരീക്ഷാ ഡ്യൂട്ടിയുമായി ഇതര സ്കൂളുകളിലുമായിരിക്കും. പ്രിൻസിപ്പലിന് മാത്രമായി പ്രവേശന പ്രക്രിയ പൂർത്തിയാക്കാനും കഴിയില്ല. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ നിരന്തരം ജോലി സംബന്ധമായ സാങ്കേതിക പ്രയാസങ്ങളിലാക്കി ആത്മവീര്യം നശിപ്പിക്കുന്ന വിഷയത്തിൽ മന്ത്രി ഇടപെടണമെന്നും പരീക്ഷയോ അലോട്ട്മെേൻറാ 13ൽനിന്ന് മാറ്റണമെന്നും അസോസിയേഷൻ മന്ത്രിയോട് അഭ്യർഥിച്ചു.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മതിയായ കുട്ടികളില്ലാത്ത ബാച്ചുകൾ മലബാറിലേക്ക് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കുന്നത് പ്രവേശന നടപടികൾ ആരംഭിച്ച ശേഷം. 2014ൽ അനുവദിച്ചിട്ടും മാനദണ്ഡപ്രകാരമുള്ള കുട്ടികളില്ലാത്ത 40 ബാച്ചുകൾ അവസാനിപ്പിക്കാനും അത്രയും ബാച്ചുകൾ മലബാറിൽ ആരംഭിക്കാനുമാണ് സർക്കാർ ഉത്തരവിലൂടെ അനുമതി നൽകിയത്.
എന്നാൽ മുന്നറിയിപ്പില്ലാതെ ബാച്ചുകൾ മാറ്റുന്നത് ബന്ധപ്പെട്ട മേഖലകളിലെ കുട്ടികളുടെ പഠനാവസരം നഷ്ടപ്പെടുത്തുമെന്ന വിലയിരുത്തലിലാണ് നിർദേശം നടപ്പാക്കുന്നത് ആദ്യഘട്ട പ്രവേശനത്തിന് ശേഷം മതിയെന്ന് തീരുമാനിച്ചത്. അനുവദിച്ച വർഷം 40 കുട്ടികളും തുടർന്നുള്ള വർഷങ്ങളിൽ 50 കുട്ടികളും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയിലാണ് 2014ൽ ബാച്ചുകൾ അനുവദിച്ചത്. ഇതിൽ നിബന്ധന പാലിക്കാൻ കഴിയാത്ത 40 ബാച്ചുകളെയാണ് മാറ്റേണ്ടത്. ഇതിന് മുമ്പുള്ള വർഷങ്ങളിൽ അനുവദിച്ച 13 ബാച്ചുകളിലും മതിയായ കുട്ടികളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.