പ്ലസ് വൺ പ്രവേശനത്തിന്റെ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം നവംബർ രണ്ടിന് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്.
കാൻഡിഡേറ്റ് ലോഗിനിലെ "TRANSFER ALLOT - RESULTS" എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂൾ/കോഴ്സിൽ അലോട്ട്മെൻറ് ലെറ്ററിൽ അനുവദിച്ച സമയത്ത് പ്രവേശനം നേടണം.
ഈ ഒഴിവുകളിലേക്ക് നേരത്തേ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റെല്ലാവർക്കും പുതിയ അപേക്ഷ നൽകാം. വിവിധ അലോട്ട്മെൻറുകളിൽ പരിഗണിക്കുന്നതിന് അപേക്ഷ നൽകിയിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിലവിലുള്ള അപേക്ഷ പുതുക്കാവുന്നതാണ്.
അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ നൽകണം. സപ്ലിമെൻററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ/ കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തെരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.
സപ്ലിമെൻററി അലോട്ട്മെൻറിനായി നവംബർ അഞ്ചിന് വൈകീട്ട് അഞ്ചിനുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Renew Application എന്ന ലിങ്കിലൂടെ പുതുക്കൽ അപേക്ഷ സമർപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.