തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെൻറ് തിങ്കളാഴ്ച രാത്രി 10ഓടെ പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാം. അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ പോർട്ടലായ www.hscap.kerala.gov.inലെ Candidate Login-SWSലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
ഒന്നാംഘട്ടത്തിൽ ഒഴിവുള്ള 84,234 സീറ്റിലേക്കാണ് രണ്ടാം അലോട്ട്മെൻറ്. ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ നിർബന്ധമായും സ്ഥിര പ്രവേശനം നേടണം. രണ്ടാം അലോട്ട്മെൻറിന് ശേഷവും ഉയർന്ന ഓപ്ഷൻ അവശേഷിക്കുന്നവർക്ക് താൽക്കാലിക പ്രവേശനത്തിൽ തുടരുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യാം. ഇവർ മൂന്നാം അലോട്ട്മെൻറിൽ പ്രവേശനം സ്ഥിരപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.