തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുശേഷമുള്ള വേക്കൻസി മൂന്നാം സപ്ലിമെന്ററി അലോട്ട്മെൻറിനായി വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. വിവിധ അലോട്ട്മെൻറുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷകൾ പുതുക്കാനും അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാനും വെള്ളിയാഴ്ച രാവിലെ 10 മുതൽ 29ന് വൈകീട്ട് അഞ്ച് വരെ അവസരം ലഭിക്കും.
അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകൾക്കനുസൃതമായി പുതിയ ഓപ്ഷനുകളും നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
നിലവിൽ ഒഴിവില്ലാത്ത സ്കൂൾ കോമ്പിനേഷൻ വേണമെങ്കിലും ഓപ്ഷനുകളായി നൽകാം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ 'Create Candidate Login-SWS' എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ രൂപവത്കരിച്ച് APPLY ONLINE SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
ഒഴിവുകൾക്കനുസൃതമായി വേണം പുതിയ ഓപ്ഷനുകൾ നൽകേണ്ടത്. സപ്ലിമെൻററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ കോമ്പിനേഷനുകൾക്ക് പ്രാമുഖ്യം നൽകി ഒഴിവില്ലാത്ത സ്കൂൾ കോമ്പിനേഷൻ വേണമെങ്കിലും ഓപ്ഷനുകളായി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.