തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിന് റാങ്ക് പട്ടിക തയാറാക്കാൻ പ്ലസ് ടു/ തത്തുല്യ പരീക്ഷയിലെ മാർക്ക് കൂടി പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു. സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ പരീക്ഷകൾ ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന സ്റ്റാേൻറഡൈസേഷൻ പ്രക്രിയ ഒഴിവാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ശിപാർശ ചെയ്തിരുന്നു. എന്നാൽ, സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ മുൻവർഷങ്ങളിലെ രീതി ഇൗ വർഷവും തുടരാൻ തീരുമാനിക്കുകയായിരുന്നു.
പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്കും പ്രവേശന പരീക്ഷയിലെ സ്കോ റും തുല്യമായി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന രീതി മാറ്റാനുള്ള നീക്കത്തിനെതിരെ ഇട തു അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവർ സർക്കാറിന് പരാതി നൽകിയിരുന്നു. പ്രവേശന പരീക്ഷയുടെ സ്കോർ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്നത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച നിർധന വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനം ഉയർന്നിരുന്നു.
പ്രവേശന പരീക്ഷ കമീഷണറുടെ ശിപാർശ തത്ത്വത്തിൽ അംഗീകരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വ്യാപക പരാതി ഉയരുകയും സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റാേൻറഡൈസേഷൻ തുടരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.