ഇന്ത്യൻ നേവിയിൽ സെയിലറാകാൻ അവിവാഹിതരായ ആൺകുട്ടികൾക്ക് അവസരം. ആർട്ടിഫൈസർ അപ്രൻറീസ് (AA)വിഭാഗത്തിൽ 500 ഒഴിവുകളും സീനിയർ സെക്കൻഡറി റിക്രൂട്ട് വിഭാഗത്തിൽ (SSR) 2000** ഒഴിവുകളും ലഭ്യമാകും. 2021 ആഗസ്റ്റ് ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്.
ആർട്ടിഫൈസർ അപ്രൻറിസ്: മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾക്കുപുറമെ കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. സീനിയർ സെക്കൻഡറി റിക്രൂട്ട്: ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. മാർക്ക് നിബന്ധനയില്ല.
അപേക്ഷകർ 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലൈ 31നും മധ്യേ ജനിച്ചവരാകണം.
157 സെ.മീറ്ററിൽ കുറയാതെ ഉയരവും അതിനനുസൃതമായ ഭാരവും നെഞ്ചളവിൽ 5 സെ.മീറ്റർ വികാസശേഷിയും ഉണ്ടാകണം. നല്ല കാഴ്ചശക്തി വേണം. വൈകല്യങ്ങൾ പാടില്ല. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ്ഉണ്ടായിരിക്കണം. വിജ്ഞാപനം www.joinindiannavy.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി നിർേദശാനുസരണം മേയ് അഞ്ചുവരെ സമർപ്പിക്കാം.
മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, വൈദ്യപരിശോധന നടത്തി തെരഞ്ഞെടുക്കും. ഒരുമണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാപനം എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. ആർട്ടിഫൈസർ അപ്രൻറീസായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒമ്പത് ആഴ്ചത്തെയും സീനിയർ സെക്കൻഡറി റിക്രൂട്ടായി സെലക്ഷൻ ലഭിക്കുന്നവർക്ക് 22 ആഴ്ചത്തെയും പരിശീലനം ഐ.എൻ.എസ് ചിൽക്കയിൽ ആഗസ്റ്റിലാരംഭിക്കും. പരിശീലന കാലം 14,600 രൂപ സ്റ്റൈപൻറ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ 21700-69100 രൂപ ശമ്പളനിരക്കിൽ സെയിലറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.