തിരുവനന്തപുരം: പോളിടെക്നിക്കുകളിലേക്കുള്ള മൂന്നാമത്തെ അലോട്ട്മെൻറ് വ്യാഴാഴ്ച അഞ്ചിന് അവസാനിക്കും. അപ്പോള്‍ തന്നെ ഓരോവിഭാഗത്തിലുമുള്ള ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. www.polyadmission.org വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. നാലാമത്തെ അലോട്ട്മെൻറിനുവേണ്ടി ഇതേവരെ അഡ്മിഷന് ലഭിക്കാത്തതും ഇനി അഡ്മിഷന് ആഗ്രഹിക്കുന്നവരുമായ എല്ലാവരും വീണ്ടും ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ പോയി രജിസ്ട്രേഷന് പുതുക്കുകയും അവര്‍ക്ക് ഇപ്പോഴത്തെ ഒഴിവനുസരിച്ച് കിട്ടാന്‍ സാധ്യതയുള്ള ബ്രാഞ്ചുകളില്‍ മാത്രം ഓപ്ഷന് നിലനിര്‍ത്തുകയും മറ്റുള്ളവ റദ്ദാക്കുകയും വേണം. ചേര്‍ത്തല ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി ആരംഭിച്ച കമ്പ്യൂട്ടര്‍ എൻജിനീയറിങ് ബ്രാഞ്ചിന് ഓപ്ഷന് നല്‍കാം.
ഒഴിവുള്ളതും കിട്ടാന്‍ സാധ്യതയുള്ളതുമായ ബ്രാഞ്ചുകള്‍ക്ക് മാത്രം ഓപ്ഷന് നല്കിയാല് മതിയാകും. അലോട്ട്മെൻറ് കിട്ടിയാല്‍ നിര്‍ബന്ധമായും ലഭിച്ച ബ്രാഞ്ചിലും സ്ഥാപനത്തിലും പ്രവേശനംനേടേണ്ടിവരും. ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയും അല്ലാതെയും ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒഴിവുകള്‍ അനുസരിച്ച് അവരുടെ ഉയര്‍ന്ന ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാം.
ചേര്‍ത്തല ഗവ. പോളിടെക്നിക് കോളജില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ എൻജിനീയറിങ് ബ്രാഞ്ചും ആവശ്യമെങ്കില്‍ അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനായി നല്‍കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അലോട്ട്മെൻറില്‍ ലഭിച്ചിരിക്കുന്ന ബ്രാഞ്ചിലും സ്ഥാപനത്തിലും നിര്‍ബന്ധമായും പ്രവേശനം നേടേണ്ടിവരും. ഇനിയും ഇഷ്ടപ്പെട്ട അലോട്ട്മെൻറുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് പുനര്‍ രജിസ്ട്രേഷന് സമയത്തുതന്നെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യാം. അവര്‍ അഡ്മിഷന് പ്രോസസില്‍നിന്ന് പുറത്താകും.
ഇപ്പോള്‍ പ്രവേശനം നേടിയവര്‍ക്ക് ചേര്‍ത്തല ഗവ. പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടര്‍ എൻജിനീയറിങ് ബ്രാഞ്ച് ഉയര്‍ന്ന ഓപ്ഷനായി നല്കുവാനുള്ള അവസരമുണ്ട്. നാലാമത്തെ അലോട്ട്മെൻറ് ആഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ പ്രവേശനംനേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.