കൽപിത സർവകലാശാലയായ ന്യൂഡൽഹിയിലെ ജാമിഅ ഹംദർദ് 2023-24 വർഷത്തെ പ്രഫഷനൽ ഉൾപ്പെടെ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വൈവിധ്യമാർന്ന വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ മുതൽ ബിരുദ, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി പ്രോഗ്രാമുകൾവരെ ഇവിടെയുണ്ട്.
ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിൽ ഡി.ഫാം, ബി.ഫാം, എം.ഫാം, എൻജിനീയറിങ് സയൻസസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബി.സി.എ/ബി.എസ്സി ഐ.ടി, ബി.എസ്സി ഓണേഴ്സ്, കമ്പ്യൂട്ടർ സയൻസ്, എം.സി.എ, എം.ടെക്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്.
എം.എസ്സി കമ്പ്യൂട്ടേഷനൽ ആൻഡ് സിസ്റ്റം ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, കെമിക്കൽ ആൻഡ് ലൈഫ് സയൻസസ് വിഭാഗത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് (ഫോറൻസിക് ടോക്സിക്കോളജി), ബി.എസ്സി ഓണേഴ്സ്, ബയോ ടെക്നോളജി, ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, ടോക്സിക്കോളജി, ക്ലിനിക്കൽ റിസർച്, എം.എസ്സി ബയോകെമിസ്ട്രി, ബയോടെക്നോളജി.
ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്, ടോക്സിക്കോളജി, ഫോറൻസിക് സയൻസസ്, ഇന്റർ ഡിസിപ്ലിനറി സയൻസസ് മേഖലയിൽ ബി.ടെക് ഫുഡ്ടെക്, എം.ടെക് ഫുഡ്ടെക്, എം.എസ്സി ബയോമെഡിക്കൽ സയൻസ്, മെഡിക്കൽ വൈറോളജി, ന്യുട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് കോഴ്സുകളിലാണ് പഠനാവസരം.
യുനാനി മെഡിസിനിൽ ബി.യു.എം.എസ്, എം.ഡി യുനാനി, ഡിപ്ലോമ ഇൻ യുനാനി ഫാർമസി കോഴ്സുകളിലും മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് വിഭാഗത്തിൽ ബി.ബി.എ, ബി.കോം, ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് -ഹെൽത്ത്കെയർ മാനേജ്മെന്റ്.
എം.ബി.എ പബ്ലിക് ഹെൽത്ത്, ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്, നഴ്സിങ് സയൻസ് ആൻഡ് അലൈഡ് ഹെൽത്ത് വിഭാഗത്തിൽ ബി.എസ്സി/എംഎസ്സി നഴ്സിങ്, ബാച്ചിലർ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി, എമർജൻസി ആൻഡ് ട്രോമകെയർ ടെക്, ഒപ്റ്റോമെട്രി, ഇമേജിങ് ടെക്, ഓപറേഷൻ തിയറ്റർ ടെക്, കാർഡിയോളജി/ലാബ് ടെക്, ഡയാലിസിസ് ടെക്, ബി.പി.ടി, ബി.ഒ.ടി, എം.പി.ടി.
എം.ഒ.ടി, എം.എസ്സി ലാബ് സയൻസ്, ഇമേജിങ് ടെക് ഒപ്േറ്റാമെട്രി, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലുമാണ് പ്രവേശനം. ലീഗൽ സ്റ്റഡീസിൽ ബി.എ-എൽ.എൽ.ബി, എൽ.എൽ.എം എന്നിവയിലും മീഡിയ എജുക്കേഷനിൽ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലും പ്രവേശനം നേടാം.
യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ പ്രോസ്പെക്ടസ് www.jamiahamdard.eduൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ജൂൺ 15നകം അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.