ന്യൂഡൽഹി:രാജ്യത്തുടനീളമുള്ള 75,000 യുവാക്കൾക്ക് ഉടൻ തൊഴിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ ഭാഗമായി 20,000 പേർക്ക് അമ്പത് കേന്ദ്രമന്ത്രിമാർ നേരിട്ട് നിയമനക്കത്ത് കൈമാറി. ഇതടക്കം 75,000 പേർക്കാണ് നിയമനക്കത്ത് കൈമാറിയത്.
തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർ ഒഴികെയുള്ളവർക്ക് നിയമന കത്തുകൾ ഇ-മെയിലായോ തപാൽ വഴിയോ അയക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരഞ്ഞെടുത്ത ഉദ്യോഗാർഥികളിൽ ചിലർക്ക് നിയമന കത്തുകൾ കൈമാറുന്നതിനായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും വിവിധ തീയതികളിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ പറഞ്ഞു. ഉദ്യോഗാർഥികൾക്ക് 19,692 നിയമന കത്തുകൾ കേന്ദ്രമന്ത്രിമാർ നൽകിയെന്ഔന്ദ്യോ ഗിക പട്ടിക ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
10 ലക്ഷം പേർക്കുള്ള നിയമനയജ്ഞമായ തൊഴിൽമേളയ്ക്കാണ്നേര പ്രധാനമന്ത്രി ഇന്ന് രാവിലെ 11 മണിക്ക് വിഡിയോ കോൺഫറൻസിങ്ങിലൂടെ തുടക്കം കുറിച്ചത്. വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യണമെന്ന് ഈ വർഷം ജൂണിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.