തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ (റുസ) നടത്തിപ്പിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 'അയിത്തം'. സംസ്ഥാനങ്ങളിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നേതൃത്വത്തിലായിരിക്കണം പദ്ധതി നടത്തിപ്പെന്ന് കേന്ദ്രം മാർഗനിർദേശമിറക്കിയിട്ടും പദ്ധതിയെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിഴുങ്ങി.
ഫലത്തിൽ കേന്ദ്രത്തിൽ നിന്ന് വന്ന കോടികൾ കോളജുകൾക്കും സർവകലാശാലകൾക്കും നൽകാതെ പദ്ധതിതന്നെ സംസ്ഥാനത്ത് തകിടം മറിഞ്ഞു. ഒടുവിൽ പദ്ധതി തുക വിനിയോഗത്തിെൻറ രേഖ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് നേരിട്ട് കത്തയക്കേണ്ട സാഹചര്യവുമുണ്ടായി.
ചുവപ്പുനാട ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് 'റുസ' നടത്തിപ്പ് ഉദ്യോഗസ്ഥവൃന്ദത്തിെൻറ പിടിയിൽനിന്ന് ഒഴിവാക്കി കൗൺസിലുകളെ ഏൽപ്പിക്കാൻ യു.പി.എ സർക്കാർ മാർഗരേഖയിറക്കിയത്. സംസ്ഥാനത്ത് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഉന്നതവിദ്യാഭ്യാസ കൗൺസിലിനുകീഴിലാണ് റുസ പ്രവർത്തനം തുടങ്ങിയത്. മാർഗരേഖപ്രകാരം റുസക്കായി പ്രത്യേകം ഡയറക്ടറേറ്റും തുറന്നു.
പിന്നീട് കൗൺസിലിനെ ഒഴിവാക്കി പദ്ധതിയും ഡയറക്ടറേറ്റും ഉേദ്യാഗസ്ഥവൃന്ദം കൈപ്പിടിയിലാക്കി. ഡോ. രാജൻ ഗുരുക്കൾ ഉപാധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ഒരു പരിപാടിയിലും അടുപ്പിച്ചില്ല. സംസ്ഥാനത്തെ സർവകലാശാലകൾക്കായി കേന്ദ്രം അനുവദിച്ച 156.93 കോടി രൂപ നഷ്ടപ്പെടുമെന്ന ഭീഷണി ഉയർന്നതോടെയാണ് പദ്ധതി നടത്തിപ്പിൽനിന്ന് കൗൺസിലിനെ പടിക്ക് പുറത്താക്കിയത് ചർച്ചയാകുന്നത്.
340.8 കോടി രൂപയാണ് കേന്ദ്രം റുസ പദ്ധതിയിൽ കേരളത്തിന് അനുവദിച്ചത്. ആദ്യ ഗഡുവായി അനുവദിച്ച 183.86 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റാണ് കൈമാറാത്തത്.
2018ൽ കേന്ദ്രം അനുവദിച്ച തുക കോളജുകൾക്കും സർവകലാശാലകൾക്കും സർക്കാർ കൈമാറാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 2021 മാർച്ചിൽ കേന്ദ്രം അവസാനിപ്പിക്കുന്ന പദ്ധതിയുടെ നടത്തിപ്പിലെ പിഴവാണ് ഫണ്ട് നഷ്ടപ്പെടുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചത്.
റുസ പദ്ധതിയിൽ കേന്ദ്രം അനുവദിച്ച ഫണ്ടിൽ കൂടുതൽ തുക സംസ്ഥാനം വകമാറ്റി. പ്രിപ്പറേറ്ററി ഗ്രാൻറിൽ നിന്നാണ് മാർഗനിർദേശം ലംഘിച്ച് റുസ ഡയറക്ടറേറ്റ് ഫണ്ട് വിനിയോഗിച്ചത്. സർക്കാർ കോളജുകളിൽ നടത്തിയ 'ശാസ്ത്രയാൻ' പരിപാടിക്കും റുസ ഫണ്ടിൽ നിന്നാണ് തുക വിനിയോഗിച്ചത്. ഒേരാ കോളജിനും രണ്ടര മുതൽ മൂന്ന് ലക്ഷം രൂപ വരെ എന്ന നിലയിൽ ഒരു കോടിയോളം രൂപയാണ് വിനിയോഗിച്ചത്. 'റിസർച്ച് നെറ്റ്വർക് ഗ്രൂപ്' എന്ന പേരിൽ തട്ടിക്കൂട്ടിയ പരിപാടിക്കായും 10 ലക്ഷത്തോളം രൂപ വിനിയോഗിച്ചു. റുസ ഡയറക്ടറേറ്റിലെ രണ്ട് റിസർച്ച് ഒാഫിസർമാർ തട്ടിക്കൂട്ടിയ പരിപാടിക്ക് വകുപ്പും കൂട്ടുനിന്നു. നേരേത്ത രണ്ട് വർഷം ഡയറി അടിക്കാൻ 30 ലക്ഷത്തോളം രൂപയും മുഖ്യമന്ത്രിയെ പെങ്കടുപ്പിച്ച് നടത്തിയ സ്റ്റുഡൻറ് േകാൺേക്ലവിന് 20 ലക്ഷത്തോളം രൂപയും റുസ ഫണ്ടിൽ നിന്നാണ് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.