കോഴിക്കോട് എൻ.ഐ.ടിയിൽ സെൽഫ്-സ്‌പോൺസേർഡ് എം.ടെക്/എം.പ്ലാൻ/ എം.എസ്.സി

ചാത്തമംഗലം: എൻ.ഐ.ടി കാലിക്കറ്റ് 2022-2023 അധ്യയന വർഷത്തേക്കുള്ള സെൽഫ് സ്പോൺസേഡ് സ്കീമിനു കീഴിലുള്ള എം.ടെക്/എം.പ്ലാൻ/ എം.എസ്‌സി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗങ്ങളിലാണ് എം.ടെക് പ്രോഗ്രാമുകൾ.

അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അവസാന സെമസ്റ്റർ ഫലങ്ങൾ 2022 സെപ്റ്റംബർ 30നകം ലഭ്യമാക്കിയാൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (https://www.nitc.ac.in/) സന്ദർശിക്കുക. ഫോൺ: പ്രഫ. എ.വി. ബാബു, ചെയർപേഴ്സൻ, പി.ജി അഡ്മിഷൻസ്, എൻ.ഐ.ടി കോഴിക്കോട് (0495 2286119). 

Tags:    
News Summary - Self-sponsored M.Tech/M.Plan/ M.Sc. at NIT Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.