തിരുവനന്തപുരം: ശ്രീനാരായണഗുരു ഒാപൺ സർവകലാശാലക്ക് ആദ്യഘട്ടത്തിൽ ഏഴ് പഠന സ്കൂളുകൾ ആരംഭിക്കും. ഭാവിയിൽ സ്റ്റാറ്റ്യൂട്ട് പ്രകാരം മറ്റ് വിഷയമേഖലകളിലും സ്കൂളുകൾ തുടങ്ങാം. സമാനവകുപ്പുകൾ ഒന്നിപ്പിച്ചാണ് സ്കൂളുകൾ രൂപവത്കരിക്കുക.
ആദ്യഘട്ടത്തിൽ തുടങ്ങുന്ന പഠന സ്കൂളുകൾ
ഒാരോ സ്കൂളുകൾക്കും ഡയറക്ടർ ഉണ്ടായിരിക്കും. സർവകലാശാലക്ക് ഏഴ് ഭരണ, അക്കാദമികസമിതികളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സെനറ്റിന് സമാനമായി അഡ്വൈസറി കൗൺസിൽ ആയിരിക്കും ഉണ്ടാവുക. സിൻഡിക്കേറ്റിന് സമാനമായി എക്സിക്യൂട്ടിവ് കൗൺസിലും അക്കാദമിക് കൗൺസിലിന് സമാനമായി അക്കാദമിക് ആൻഡ് റിസർച്ച് കൗൺസിലും ഉണ്ടാകും. ഫിനാൻസ് കൗൺസിൽ, സൈബർ കൗൺസിൽ, പഠന സ്കൂൾ ബോർഡ്, സ്കൂൾ ഡയറക്ടേഴ്സ് കൗൺസിൽ എന്നിവയാണ് മറ്റ് സമിതികൾ.
സർവകലാശാലക്ക് നാല് മേഖലാകേന്ദ്രങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും എവിടെ സ്ഥാപിക്കുമെന്ന് ഒാർഡിനൻസിൽ വ്യക്തമാക്കിയിട്ടില്ല.
മറ്റ് സർവകലാശാലകളിൽ ഇല്ലാത്ത പുതിയ സമിതിയാണ് സൈബർ കൗൺസിൽ. നൂതന സാേങ്കതികവിദ്യകളുടെ പിൻബലത്തിൽ കോഴ്സുകളുടെ അധ്യാപനരീതി, പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം എന്നിവ സംബന്ധിച്ച പദ്ധതി തയാറാക്കുന്നതാണ് സൈബർ കൗൺസിലിെൻറ പ്രധാന ചുമതല.
ഇത്തരം സാേങ്കതികവിദ്യയുടെ പിൻബലത്തിൽ സർട്ടിഫിക്കറ്റ്, ഡിേപ്ലാമ, ബിരുദം, ബിരുദാനന്തര ബിരുദം, മറ്റ് അക്കാദമിക ബഹുമതികൾ എന്നിവ നൽകുന്നതിനുള്ള പദ്ധതിയും രീതിയും തയാറാക്കേണ്ട ചുമതലയും കൗൺസിലിനുണ്ടാകും.
ഇതിനായി സൈബർ കൺട്രോളർ തസ്തികയും ഉണ്ടാകും. പരീക്ഷാ കൺട്രോളർക്ക് പുറമെയാണ് ഇൗ തസ്തിക. വി.സി, പി.വി.സി, സൈബർ കൺട്രോളർ (എക്സ്ഒഫിഷ്യോ സെക്രട്ടറി), മേഖല കേന്ദ്രങ്ങളുടെ ഡയറക്ടറിൽ ഒരാൾ, പഠന സ്കൂൾ ഡയറക്ടറിൽ നിന്ന് ഒരാൾ, എക്സിക്യൂട്ടിവ് കൗൺസിലിൽ നിന്ന് രണ്ട് പേർ, വിവരസാേങ്കതിക-വിദ്യാഭ്യാസരംഗത്തെ രണ്ട് വിദഗ്ധർ എന്നിവർ അടങ്ങിയതായിരിക്കും സൈബർ കൗൺസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.