സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തും -മന്ത്രി

ന്യൂഡൽഹി: സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയം ഉൾപ്പെടുത്തി രണ്ട് വർഷത്തിനകം പുതിയ പാഠപുസ്തകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരികയാണ്. ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. മിക്‌സ്ഡ് സ്‌കൂൾ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിൽ, ഉച്ചഭക്ഷണ വിതരണത്തിന് 100 കോടി അനുവദിക്കണമെന്ന് ആവശ്യപെട്ടു, സ്‌കൂൾ പാചകതൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ നിവേദനം നൽകി -മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Sex education will be included in the school curriculum says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.