കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ, ഓപൺ ആൻഡ് ഡിസ്റ്റൻസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ കോഴ്സുകൾ ( മൂന്നുവർഷം / ആറ് സെമസ്റ്ററുകൾ ) അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, ബി.ബി.എ, ബി. കോം, ബി.എ അഫ്ദലുൽ ഉലമ. അടിസ്ഥാന യോഗ്യത: പ്ലസ് ടു / ഹയർസെക്കൻഡറി /തത്തുല്യ പരീക്ഷ പാസായിരിക്കണം.
ബിരുദാനന്തര ബിരുദ കോഴ്സുകൾ (രണ്ടു വർഷം /നാല് സെമസ്റ്ററുകൾ) അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, സോഷ്യോളജി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, എം.കോം. അടിസ്ഥാന യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം.
മറ്റ് യൂനിവേഴ്സിറ്റികളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് രണ്ടാം ബിരുദത്തിനായും ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശന വിജ്ഞാപനം www.erp.sgou.ac.in, www.sgou.ac.inഎന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂലൈ 15 മുതൽ ആഗസ്റ്റ് 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അന്വേഷണങ്ങൾക്ക് 9188909901, 9188909902 എന്നീ മൊബൈൽ നമ്പറുകളിലും admission23@sgou.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും സർവകലാശാല പോർട്ടലിൽ നേരിട്ടും രജിസ്ട്രേഷൻ നടത്താം. അസ്സൽ സർട്ടിഫിക്കറ്റുകളുടെ / രേഖകളുടെ നേരിട്ടുള്ള പരിശോധനക്കായി എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.