എ​സ്.​എ​സ്.​സി ക​മ്പ​യി​ൻ​ഡ്​ ഗ്രാ​ജ്വേ​റ്റ്​ ലെ​വ​ൽ പ​രീ​ക്ഷ മേ​യ്​ 29 - ജൂ​ൺ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ

കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ൽ ഗ്രൂ​പ്​ 'ബി', '​സി' ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) മേ​യ്​ 29 മു​ത​ൽ ജൂ​ൺ ഏ​ഴു​വ​രെ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ക​മ്പ​യി​ൻ​ഡ്​ ഗ്രാ​ജ്വേ​റ്റ്​ ലെ​വ​ൽ പ​രീ​ക്ഷ​യി​ൽ (CGLE 2020) പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ജ​നു​വ​രി 31വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

ട​യ​ർ വ​ൺ പ​രീ​ക്ഷ​യാ​ണി​ത്. ഇ​തി​ൽ യോ​ഗ്യ​ത ​നേ​ടു​ന്ന​വ​രെ ട​യ​ർ ടു ​ഡി​സ്​​ക്രി​പ്​​റ്റി​വ്​ പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കും. ടെ​സ്​​റ്റി​ൽ മി​ക​വു​പു​ല​ർ​ത്തു​ന്ന​വ​രു​ടെ മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കി​യാ​ണ്​ നി​യ​മ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം https://ssc.nic.inൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഫീ​സ്​ 100 രൂ​പ.

വ​നി​ത​ക​ൾ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/ വി​മു​ക്​​ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ഫീ​സി​ല്ല. വ​ൺ​ടൈം ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ധാ​രി​ക​ൾ​ക്കും മ​റ്റും അ​പേ​ക്ഷി​ക്കാം.

പ്രാ​യം 1.1.2021ൽ 18-32 ​വ​യ​സ്സ്. ചി​ല ത​സ്​​തി​ക​ക​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ വ്യ​ത്യാ​സ​മു​ണ്ട്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ (PWD) 10 വ​ർ​ഷ​വും വി​മു​ക്​​ത​ഭ​ട​ന്മാ​ർ​ക്ക്​ ച​ട്ട​പ്ര​കാ​ര​വും ഇ​ള​വു​ണ്ട്. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

പ​രീ​ക്ഷ: ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ട​യ​ർ വ​ൺ പ​രീ​ക്ഷ​യി​ൽ ജ​ന​റ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ആ​ൻ​ഡ്​ റീ​സ​ണി​ങ്, ജ​ന​റ​ൽ അ​വ​യ​ർ​ന​സ്​ ക്വാ​ണ്ടി​റ്റേ​റ്റി​വ്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്, ഇം​ഗ്ലീ​ഷ്​ കോം​പ്രി​െ​ഹ​ൻ​ഷ​ൻ​ എ​ന്നി​വ​യി​ലാ​യി 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. 200 മാ​ർ​ക്കി​നാ​ണ്​ ഒ​ബ്​​ജ​ക്​​ടി​വ്​ മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ. ഒ​രു മ​ണി​ക്കൂ​ർ അ​നു​വ​ദി​ക്കും.

ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്​​​ൾ ചോ​യി​സ്​ മാ​തൃ​ക​യി​ലു​ള്ള ട​യ​ർ ടു​ ​പ​രീ​ക്ഷ​യി​ൽ ക്വാ​ണ്ടി​റ്റേ​റ്റി​വ്​ എ​ബി​ലി​റ്റീ​സ്​ (100​ ചോ​ദ്യ​ങ്ങ​ൾ, 200 മാ​ർ​ക്കി​ന്), ഇം​ഗ്ലീ​ഷ്​ ലാം​ഗ്വേ​ജ്​ ആ​ൻ​ഡ്​ കോ​ം​പ്രി​ഹെ​ൻ​ഷ​ൻ (200, 200), സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ (100- 200), ജ​ന​റ​ൽ സ്​​റ്റ​ഡീ​സ്​ (ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ ഇ​ക്ക​ണോ​മി​ക്​​സ്​ (100-200) എ​ന്നി​വ​യി​ലെ ചോ​ദ്യ​ങ്ങ​ൾ​ക്കു​പു​റ​മെ ഡി​സ്​​ക്രി​പ്​​റ്റി​വ്​ പേ​പ്പ​റി​ൽ ഉ​പ​ന്യാ​സം/​പ്രി​സി​/​െ​ല​റ്റ​ർ ​ൈറ​റ്റി​ങ്​ എ​ന്നി​വ​യി​ലും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ക​മ്പ്യൂ​ട്ട​ർ പ്രൊ​ഫി​ഷ്യ​ൻ​സി/​ഡേ​റ്റാ എ​ൻ​ട്രി സ്​​പീ​ഡ്​ ടെ​സ്​​റ്റു​ക​ളു​മു​ണ്ടാ​വും. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കൊ​ല്ലം, ​കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ഒ​ഴി​വു​ക​ൾ: 6506. ഗ്രൂ​പ്​ ബി ​ഗ​സ​റ്റ​ഡ്​ -250, നോ​ൺ​ഗ​സ​റ്റ​ഡ്​ -351, ​ഗ്രൂ​പ്​ സി -2743. ​വി​വി​ധ കേ​ന്ദ്ര സ​ർ​വി​സു​ക​ളി​ലാ​യി അ​സി​സ്​​റ്റ​ൻ​റ്​ ഓ​ഡി​റ്റ്​/ ​/അ​ക്കൗ​ണ്ടി​ങ്​ ഓ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​കം​ടാ​ക്​​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ, ??? എ​ക്​​സൈ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ, പ്രി​വ​ൻ​റി​വ്​ ഓ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഓ​ഫി​സ​ർ, സി.​ബി.​ഐ- സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ, എ​ൻ.​ഐ.​എ സ​ബ് ​ഇ​ൻ​സ്​​പെ​ക്​​ട​ർ, ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ്, അ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, ടാ​ക്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​ മു​ത​ലാ​യ ത​സ്​​തി​ക​ക​ളി​ലാ​ണ്​ റാ​ങ്ക്​​ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ല​ഭി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://ssc.nic.in

Tags:    
News Summary - SSC Combined Graduate Level Exam from May 29 to June 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.