എസ്​.എസ്​.എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ

തിരുവനന്തപുരം: ഇൗ വർഷത്തെ എസ്​.എസ്​.എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവനാണ്​ ഇൗ സൗകര്യം ഒരുക്കിയിരിക്കുന്നത്​. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാൻ സാധിക്കുമെന്ന്​ പരീക്ഷ കമീഷണർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സംസ്​ഥാന ഐ.ടി മിഷൻ, ഇ -മിഷൻ, ദേശീയ ഇ -ഗവേണൻസ്​ ഡിവിഷൻ എന്നിവയുടെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പിലാക്കിയത്​.

നമു​ക്ക്​ ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ്​ ഡിജിലോക്കർ. http://digilocker.gov.in എന്ന വെബ്​സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച്​ ഡിജി ലോക്കർ അക്കൗണ്ട്​ തുറക്കാം.

എസ്​.എസ്​.എൽസി സർട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറിൽ ലോഗിൻ ചെയ്​ത ശേഷം 'get more now' എന്ന ബട്ടൺ ക്ലിക്ക്​ ചെയ്യണം. ശേഷം 'education' എന്ന സെക്​ഷനിൽ നിന്ന്​ 'Board of public examination kerala' ​െതരഞ്ഞെടുക്കുക.

തുടർന്ന്​ 'Class X school leaving certificate' തെരഞ്ഞെടുത്ത്​ വർഷവും രജിസ്​റ്റർ നമ്പറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ചാൽ സർട്ടിഫിക്കറ്റ്​ ലഭ്യമാകും.

ഡിജിലോക്കർ സംബന്ധമായ സംശയങ്ങൾക്കും പ്രശ്​നപരിഹാരങ്ങൾക്കും സംസ്​ഥാന ഐ.ടി മിഷൻെറ സിറ്റിസൺ കാൾ സെൻററിലെ 1800 4251 1800 (ടോൾ ഫ്രീ), 155300 (ബി.എസ്​.എൻ.എൽ നെറ്റ്​വർക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വർക്കുകൾ) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.